
ദില്ലി: ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ ഇന്ന് സുപ്രീംകോടതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കേണ്ട സംഭവമാണ് ഇതെന്ന് ഇന്നലെ കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അഭിപ്രായപ്പെട്ടിരുന്നു.
കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പേരുകൾ നിർദ്ദേശിക്കാനും ചീഫ് ജസ്റ്റിസ് ഹർജിക്കാരോട് ആവശ്യപ്പെട്ടിരുന്നു. തെലങ്കാന ഹൈക്കോടതി കൂടി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ നിന്നുള്ള അന്വേഷണമാകും വിരമിച്ച സുപ്രീം കോടതി ജഡ്ജി നടത്തുക.
ദിശ കൊലപാതകക്കേസ് പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് ഭാഷ്യം. സംഭവത്തിൽ നേരത്തെ തന്നെ ജസ്റ്റിസ് എസ് എ ബോബ്ഡെ പരോക്ഷ വിമർശനം നടത്തിയിരുന്നു. നീതി പ്രതികാരത്തിന് വേണ്ടിയല്ലെന്നായിരുന്നു ജസ്റ്റിസ് ബോബ്ഡേയുടെ പരാമർശം. തൽക്ഷണം ലഭിക്കുന്ന ഒന്നല്ല നീതിയെന്നും അതിന് സമയമെടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഓർമ്മപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam