തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായ ആറുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍; ദാരുണാന്ത്യം

Published : May 31, 2020, 10:46 AM IST
തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായ ആറുവയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച് ആശുപത്രികള്‍; ദാരുണാന്ത്യം

Synopsis

തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചോളം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.  

ഹൈദരാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഗുരതര പരിക്കേറ്റ ആറു വയസ്സുകാരിക്ക് ശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചു. തെലങ്കാനയിലെ മെഡ്ചാല്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ആറുവയസ്സുകാരിയെ അഞ്ചോളം തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. പരിക്കേറ്റ കുട്ടിയെ ആദ്യം ആദിത്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം അങ്കുറ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ മൂന്ന് മണിക്കൂറോളം കിടത്തി യശോദ ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും അവിടെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് നിലോഫര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു.

ആശുപത്രികളുടെ അലംഭാവമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നു. ബൊഡുപ്പല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അലംഭാവമാണ് കുട്ടിയുടെ മരണകാരണമെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് അച്യുത റാവു ആരോപിച്ചു. കുട്ടിയുടെ സംസ്‌കാരത്തിന് കോര്‍പ്പറേഷന്‍ പണം അനുവദിച്ചില്ലെന്നും സഹായം ചോദിച്ചെത്തിയ മാതാപിതാക്കളെ തിരിച്ചയച്ചെന്നും അദ്ദേഹം ആരോപിച്ചു. 
 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി