11 ദിവസം സൈക്കിളില്‍ യാത്ര ചെയ്ത് കര്‍ഷക സമരത്തിനെത്തി 60കാരന്‍

By Web TeamFirst Published Dec 17, 2020, 10:22 PM IST
Highlights

പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു.
 

ദില്ലി: ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 11 ദിവസം സൈക്കിളില്‍ യാത്ര ചെയ്ത് 60കാരന്‍. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ച് ദില്ലി-ഹരിയാന അതിര്‍ത്തിയിലെത്തിയത്. പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. കഴിഞ്ഞ 17 ദിവസമായി ദില്ലിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരം തുടരുകയാണ്. കര്‍ഷകര്‍ക്ക് സമരം തുടരാമെന്നും എന്നാല്‍ ചര്‍ച്ച തുടരണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.
 

Delhi: A 60-year-old man reaches Tikri at Delhi-Haryana border from Bihar on a bicycle to participate in farmers' protest. "It took me 11 days to reach here from Siwan, my home district. I urge the government to take back the three farm laws," says Satyadev Manjhi. pic.twitter.com/SuWbUeYC9p

— ANI (@ANI)
click me!