'600 മദ്രസകൾ പൂട്ടി, മുഴുവനായും പൂട്ടണമെന്ന് കരുതുന്നു'; അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ

Published : Mar 17, 2023, 10:23 AM ISTUpdated : Mar 17, 2023, 11:23 AM IST
'600 മദ്രസകൾ പൂട്ടി, മുഴുവനായും പൂട്ടണമെന്ന് കരുതുന്നു'; അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ

Synopsis

'നമുക്ക് മദ്രസകളല്ല ആവശ്യം, നമുക്ക് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം. അതിനാൽ തന്നെ 600 മദ്രസകളുടെ പ്രവർത്തനം താൻ നിർത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യും.'

ബെം​ഗളൂരു: മദ്രസകൾ ആവശ്യമില്ലെന്നും 600 മദ്രസകൾ താൻ പൂട്ടിയെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ. കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെൽ​ഗാവിയിലെ ശിവജി മഹാരാജ് ​ഗാർഡനിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ദ ബിശ്വ ശർമ്മ. ബം​ഗ്ലാദേശിൽ നിന്നും ആളുകൾ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകൾ നിർമ്മിക്കുകയാണെന്നും ഹിമന്ദ ബിശ്വ ശർമ്മ പറയുന്നു.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ബം​ഗ്ലാദേശിൽ നിന്നും ആളുകൾ എത്തുകയാണ്. അവർ നമ്മുടെ നാ​ഗരികതയേയും സംസ്കാരത്തേയും തകർക്കുന്നു. നമുക്ക് മദ്രസകളല്ല ആവശ്യം, നമുക്ക് സ്കൂളുകളും കോളേജുകളും യൂണിവേഴ്സിറ്റികളുമാണ് ആവശ്യം. അതിനാൽ തന്നെ 600 മദ്രസകളുടെ പ്രവർത്തനം താൻ നിർത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യും. ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനം നടത്തിയ ഹിമന്ദ ബിശ്വ ശർമ്മ ഇന്ത്യയുടെ ചരിത്രം മുഴുവൻ മുഗൾ ചക്രവർത്തിമാരെക്കുറിച്ചാണെന്ന് പാർട്ടി കാണിച്ചുതന്നതായും അത് "ഇന്നത്തെ പുതിയ മുഗളന്മാരെ" പ്രതിനിധീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ഒരു കാലത്ത് ഡൽഹി ഭരണാധികാരി ക്ഷേത്രങ്ങൾ പൊളിക്കുന്നതിനെ കുറിച്ചായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ പറയുന്നത് ക്ഷേത്രങ്ങൾ പണിയുന്നതിനെ കുറിച്ചാണ്. ഇതാണ് പുതിയ ഇന്ത്യ. ഈ പുതിയ ഇന്ത്യയെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് ഇന്ന് പുതിയ മുഗളന്മാരെ പ്രതിനിധീകരിക്കുന്നു.-ഹിമന്ദ ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു. 

കർണാടകയിൽ റാലിയിൽ നേരത്തേയും ഹിമന്ദ ബിശ്വ ശർമ്മ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ബാബരി മസ്ജിദല്ല നമുക്ക് വേണ്ടത്, രാമജന്മഭൂമിയാണെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു രാഹുലിന്റെ ലണ്ടനിലെ പ്രസം​ഗം. നരേന്ദ്ര മോദി ഇവിടെയുള്ള കാലത്തോളം രാഹുലിന് പ്രധാനമന്ത്രിയാവാൻ കഴിയില്ലെന്നും ഹിമന്ദ വിശ്വ ശർമ്മ കർണാടകയിൽ പറഞ്ഞു. കനക​ഗിരിയിൽ സംഘടിപ്പിച്ച വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിശ്വ ശർമ്മ.

ഇവിടെ നമുക്ക് ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണം. നമുക്ക് ബാബരി മസ്ജിദല്ല ആവശ്യം. നമുക്ക് രാമജന്മഭൂമിയാണ്. രാഹുൽ ​ഗാന്ധി ലണ്ടനിലെ പ്രസം​ഗിത്തിൽ രാജ്യത്തെ മോശമായി ചിത്രീകരിച്ചു. രാ​ഹുലിനോട് പറയുകയാണ്, മോദി ഇവിടെ ഉള്ളിടത്തോളം കാലം നിങ്ങൾക്ക് പ്രധാനമന്ത്രിയാവാൻ കഴിയില്ല. -ഹിമന്ദ് വിശ്വ ശർമ്മ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലർച്ചെ ഇഡി ഉദ്യോ​ഗസ്ഥർ, കൂട്ടിന് എടിഎസും കേന്ദ്ര ഏജൻസികളും, ഭീകരവാദത്തിനുള്ള ഫണ്ട് പിടികൂടാൻ 40 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന
ടിക്കറ്റ് ബുക്ക് ചെയ്ത് പണി കിട്ടയവരെ സന്തോഷിപ്പിക്കാൻ ഇൻഡിഗോ! നഷ്ടപരിഹാരത്തിന് പുറമെ 10,000 രൂപയുടെ സൗജന്യ വൗച്ചറുകൾ പ്രഖ്യാപിച്ചു