
ബെംഗളൂരു : കർണാടകയിലെ തുമകുരു ജില്ലയിൽ മാർക്കോനഹള്ളി ഡാമിൽ പിക്നിക്കിനെത്തിയ ഒരു കുടുംബത്തിലെ ഏഴ് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. ബാക്കി ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്. 15 പേരാണ് ഡാമിൽ പിക്കിനിക്കിനെത്തിയത്. അവരിൽ സ്ത്രീകളും കുട്ടികളുമടക്കം 7 പേർ വെള്ളത്തിലേക്ക് ഇറങ്ങിയ സമയത്ത് ഡാം തുറക്കുകയും വെള്ളത്തിന്റെ ശക്തിയിൽ എല്ലാവരും ഒഴുകിപ്പോകുകയുമായിരുന്നു.
രക്ഷാപ്രവർത്തകരും പൊലീസും നടത്തിയ തെരച്ചിൽ ഒരു പുരുഷനെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും രക്ഷാസേനയും നടത്തിയ തെരച്ചിലിൽ 2 പേരുടെ മൃതശരീരങ്ങൾ കണ്ടെത്തി. ഇനിയും കണ്ടെത്താനുള്ള 4 പേർക്കായി തെരച്ചിൽ തുടരുകയാണ്. കാണാതായ എല്ലാവരും സ്ത്രീകളും പെൺകുട്ടികളുമാണ്. തുമകുരു നഗരത്തിലെ ബി.ജി. പാളയ നിവാസികളായ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ദസറ അവധി പ്രമാണിച്ച് ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുടുംബം. ഉച്ചഭക്ഷണത്തിന് ശേഷംഡാം കാണാൻ പോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam