
ദില്ലി: അയൽക്കാരിയായ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 70കാരനെ പൊലീസ് പിടികൂടി. ദില്ലിയിലെ ജ്യോതിനഗറിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. പ്രതിയായ വയോധികൻ വെള്ളിയാഴ്ചയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു.
അയൽവാസിയായ സുഹൃത്തിനൊപ്പം കളിക്കുന്നതിനിടയിൽ പെൺകുട്ടി അവരുടെ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം. സുഹൃത്തിന്റെ മുത്തച്ഛനാണ് പ്രതി. ചിപ്സ് നൽകാമെന്ന് പറഞ്ഞ് വീടിന്റെ രണ്ടാം നിലയിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്.
പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവേറ്റ് രക്തം വരാൻ തുടങ്ങിയപ്പോൾ പ്രതി പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് തിരിച്ചയച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam