വോട്ടവകാശത്തെക്കുറിച്ച് വീഡിയോ ആല്‍ബം; ഷാരൂഖ് ഖാനെ പ്രശംസിച്ച് മോദി

Published : Apr 22, 2019, 07:20 PM IST
വോട്ടവകാശത്തെക്കുറിച്ച്  വീഡിയോ ആല്‍ബം; ഷാരൂഖ് ഖാനെ പ്രശംസിച്ച് മോദി

Synopsis

വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

മുംബൈ: രാജ്യത്തെ പൗരന്‍മാരെ വോട്ടവകാശത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വീഡിയോ ആല്‍ബം പുറത്തിറക്കിയ ഷാരൂഖ് ഖാനെ പ്രശംസിച്ച് പ്രധാനമന്ത്രി. ജനങ്ങള്‍ പ്രത്യേകിച്ച് കന്നി വോട്ടര്‍മാര്‍ നിങ്ങളുടെ വാക്ക് കേട്ട് വോട്ട് ചെയ്യാന്‍ വരുമെന്ന് ഉറപ്പാണ്.  വളരെ നല്ല ശ്രമം, ഷാരൂഖ് ഖാന്‍ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ഷാരൂഖ് തന്നെ പാടി അഭിനയിച്ച വീഡിയോ 70000 പേരാണ് വെറും ഒരുമണിക്കൂറിനുള്ളിൽ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹിബ് സര്‍ഗാത്മകതയെക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ വീഡിയോ ഉണ്ടാക്കാന്‍ കുറച്ച് വൈകിപ്പോയി. വോട്ട് ചെയ്യാന്‍ നിങ്ങള്‍ വൈകേണ്ട. വോട്ടിങ് നമ്മുടെ അവകാശം മാത്രമല്ല, ശക്തികൂടിയാണ്, എന്ന അടിക്കുറിപ്പോടുകൂടിയാണ് താരം സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജനങ്ങളെ വോട്ട് ചെയ്യാൻ പ്രചോദിപ്പിക്കുന്നതിന് പൊതുജന താല്‍പര്യാര്‍ഥമാണ് വീഡിയോ പുറത്തിറക്കുന്നത്. വീഡിയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ അവരുടെ ആശയങ്ങളെയോ അല്ലെങ്കില്‍ വ്യക്തികളെയോ പിന്തുണക്കുന്നതിന് വേണ്ടിയല്ലെന്നും ഷാരൂഖ് വ്യക്തമാക്കിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

400 കി.മീ ദൂരത്തേക്ക് കുതിച്ച് പായും, 12015 കോടി അനുവദിച്ച് കേന്ദ്രം, പുതിയ 13 സ്റ്റേഷനുകളടക്കം; 3 വർഷത്തിൽ ദില്ലി മെട്രോ അത്ഭുതപ്പെടുത്തും!
ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ