തമിഴ്‌നാട്ടില്‍ 75 പേര്‍ക്ക് കൂടി കൊവിഡ്; 74 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവര്‍

By Web TeamFirst Published Apr 2, 2020, 9:31 PM IST
Highlights

ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 309 ആയി ഉയര്‍ന്നു. നിസാമുദ്ദീനില്‍ മടങ്ങിയെത്തിവര്‍ ആരുമായിട്ടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിക്കുകയാണെന്ന് തമിഴ്‌നാട് ആരോഗ്യവിഭാഗം അറിയിച്ചു
 

ചെന്നൈ: കൊവിഡ് 19 വൈറസ് പടരുന്ന തമിഴ്‌നാട്ടില്‍ 75 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 74 പേരും നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ബാക്കിയുള്ള ഒരാള്‍ ചെന്നൈയില്‍ അസുഖബാധിതനായ ആളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്ന് വൈറസ് പടര്‍ന്നതാണ്. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 309 ആയി ഉയര്‍ന്നു.

നിസാമുദ്ദീനില്‍ മടങ്ങിയെത്തിവര്‍ ആരുമായിട്ടൊക്കെ സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിക്കുകയാണെന്ന് തമിഴ്‌നാട് ആരോഗ്യവിഭാഗം സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. നിസാമുദ്ദിനിലെ തബ്‌ലീഗില്‍ പങ്കെടുത്ത് തമിഴ്‌നാട്ടില്‍ മടങ്ങി എത്തിയ പലരെയും ഇനിയും
തിരിച്ചറിയാനുണ്ടെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചിരുന്നു.

തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും വിവിധ ജില്ലകളിലെ പള്ളികള്‍ കേന്ദ്രീകരിച്ച് ഇവര്‍ പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു.മാര്‍ച്ച് 18 ന് മദ്രാസ് ഹൈക്കോടതിയിലേക്ക് നടന്ന മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ പങ്കെടുത്ത ആളുകളും ഉണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ തയാറാകണമെന്ന് ആരോഗ്യസെക്രട്ടറി അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തി.
 

click me!