
ബെംഗളൂരു: കർണാടകത്തിൽ കൊവിഡ് മരണം നാലായി. ബാഗൽകോട്ടിൽ 75കാരൻ മരിച്ചതോടെയാണിത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നു വ്യക്തമല്ല. അടുത്ത സമ്പർക്കം പുലർത്തിയവരുടെ സാമ്പിൾ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്.
മാർച്ച് 31നാണ് അസുഖബാധിതനായി ഇയാളെ ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം നിസാമുദീനിൽ നിന്നെത്തിയ രണ്ട് പേർ കൂടി മരിച്ചതോടെ തെലങ്കാന സർക്കാർ പ്രതിരോധപ്രവത്തനങ്ങൾ ഊർജിതമാക്കി. നിസാമുദീനിൽ നിന്ന് സംസ്ഥാനത്തു മടങ്ങിയെത്തിവരിൽ 164 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 75 പേരും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും ഇവരോട് ഇടപഴകിയവരുമാണ്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam