മുംബൈയിൽ സിജെപി പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് മലയാളി വയോധികൻ മരിച്ചു

Published : Oct 03, 2026, 01:55 PM IST
Kerala Man died during CJP protest in Mumbai

Synopsis

മുംബൈ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ തിരുവനന്തപുരം സ്വദേശിയായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് നടന്ന റാലിയിൽ പങ്കെടുക്കവെയാണ് ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ളയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുംബൈ: മുംബൈയിലെ ശിവാജി പാർക്കിൽ കോക്രോച് ജനത പാർടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മലയാളി വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. താനെയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ള (75) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നതിനായി താനെയിൽ നിന്ന് ദാദറിലെ ശിവാജി പാർക്കിൽ ഇന്നലെ വൈകിട്ട് 4:30 ഓടെയാണ് അദ്ദേഹം എത്തിയത്. വൈകുന്നേരം 5 മണിയോടെ ഇദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സ്ഥലത്തുണ്ടായിരുന്ന പൊലീസിന്റെയും സഹായത്തോടെ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുള്ള ശുശ്രൂഷ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് സംഭവസ്ഥലത്തുവെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷയുടെ ഭാഗമായി സി.പി.ആർ നൽകാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് എറിഞ്ഞ ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 60-കാരൻ മരിച്ചു; സംഭവം ബിഹാറിൽ
തിരുപ്പതി ജില്ലയിലെ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു, പത്തിലേറേ ആളുകൾക്ക് പരിക്കേറ്റു, ചിലരുടെ നില ​ഗുരുതരം