
ദില്ലി : ഭീകരസംഘടനകളുമായി ബന്ധമെന്ന് സംശയിക്കുന്ന 8 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്ഐയുമായും ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന എട്ട് പേരെയാണ് തമിഴ്നാട്ടിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമായി അറസ്റ്റ് ചെയ്ത്. ആറ് പേരെ തമിഴ്നാട്ടിൽ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ളവരും ഇവരിൽ ഉൾപ്പെടുന്നു. ഇവർക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നുമാണ് ദില്ലി പൊലീസ് വാദം.
ദില്ലിയിൽ ഭീകരാക്രമണം നടത്തുമെന്ന പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദേശ ഹാൻഡിലേഴ്സിന്റെ നിർദ്ദേശപ്രകാരം സ്ഫോടനങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് പിടികൂടിയതെന്നും ദില്ലി പൊലീസ് പറയുന്നു. പ്രതികൾ തിരിച്ചറിയലിനായി വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പോലീസ് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡൽഹി പോലീസിന് കൈമാറി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഡൽഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്കിലെ ഒരു ക്ഷേത്രം ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്ഫോടനം നടത്താൻ പാകിസ്ഥാനിലെ ലഷ്‌കർ-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് വിവരം പുറത്ത് വന്നതിന് ഒരു ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഫെബ്രുവരി 6 ന് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 31 പേർ കൊല്ലപ്പെടുകയും 160 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പ്രതികാരം ചെയ്യാനാണ് ഈ സംഘടന ശ്രമിക്കുന്നതെന്നാണ് വൃത്തങ്ങൾ പറഞ്ഞു. എന്നിരുന്നാലും, പള്ളി ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam