
ഷിംല: ഷിംല(Shimla) യിലുണ്ടായ ശക്തമായ മഴയിൽ (Heavy Rain) ബഹുനില കെട്ടിടം തകന്നുവീണു. ആളുകൾ താമസമുണ്ടായിരുന്ന അപ്പാർട്ട്മെന്റാണ് കഴിഞ്ഞ ശക്തമായ മഴയിൽ നിലംപതിച്ചതെന്ന് ഉന്നത ദുരന്തനിവരണ (Disaster Management) സംഘം ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
എട്ട് നില കെട്ടിടമാണ് ശക്തമായ മഴയെ തുടന്ന് നിലംപതിച്ചത്. മഴയിൽ പ്രദേശത്തെ മണ്ണിടിഞ്ഞതാണ് കെട്ടിടം തകരാൻ കാരണമെന്ന് ഹിമാചൽ പ്രദേശ് ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ സുദേഷ് കുമാർ മോക്ത പറഞ്ഞു. താമസക്കാരെ മുഴുവൻ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. താമസക്കാർ നോക്കി നിൽക്കെയാണ് കെട്ടിടം തകർന്നുവീണത്.
എട്ട് നില കെട്ടിടം തകർന്നു വീണതിന്റെ അവശിഷ്ടങ്ങൾ ചെന്നിടിച്ച് സമീപത്തെ രണ്ട് നില കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ ഹോട്ടലടക്കം രണ്ട് കെട്ടിടങ്ങൾ അഫകടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തിര സഹായമെന്ന നിലയിൽ കെട്ടിടത്തിലെ സ്ഥാപനങ്ങളിലെ ഓരോരുത്തക്കും 10000 രൂപ വച്ച് നൽകിയതായും മോക്ത പറഞ്ഞു.
അതേസമയം ഓഗസറ്റിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ഷിംലയിൽ രണ്ട് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചിരുന്നു. ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയ പാതയിലുണ്ടായ കനത്ത മണ്ണിടിച്ചിലിലാണ് ദാരുണ സംഭവം ഉണ്ടായത്. വാഹനങ്ങളുടെ മുകളിലേക്ക് പാറയടക്കം ഇടിഞ്ഞ് വീഴുകയായിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam