യുപിയിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ വിദ്യാർഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 8 വയസുകാരൻ മരിച്ചു

Published : Aug 15, 2026, 05:31 PM IST
accident

Synopsis

ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് വീണ് 8 വയസ്സുകാരൻ മരിച്ചു. ആഘോഷ പരിപാടികൾ കാണാൻ ബാൽക്കണിയിൽ കയറിയ കുട്ടികളുടെ ഭാരം താങ്ങാനാവാതെയാണ് അപകടമുണ്ടായത്.

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്ക് മേൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 8 വയസ്സുകാരൻ മരിച്ചു. നിരവധി വിദ്യർത്ഥികൾക്ക് പരിക്കേറ്റു. സംഭാലിലെ മദാല ഗ്രാമത്തിലുള്ള സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുമ്പോഴായിരുന്നു അപകടം. സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണിയാണ് വിദ്യാർത്ഥികളുടെ മേൽ തകർന്നു വീണത്. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിലെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാവാതെ ഈ കോൺക്രീറ്റ് ഘടന തകർന്നു വീഴുകയായിരുന്നു.

നൈസാം (8) എന്ന എട്ടു വയസ്സുകാരനാണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നീ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടൻ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റും പൊലീസ് സൂപ്രണ്ടും സബ് ഡിവിഷണൽ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അരുണാചൽ ദിബാങ് താഴ്‌വരയിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും, നാല് മരണം, അഞ്ച് സൈനികരെ കാണാതായി; തിരച്ചിൽ തുടരുന്നു
പാക് സൈന്യത്തെ ആക്രമിക്കാൻ ഗൂഢാലോചന: പശ്ചിമബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ; പാക് താലിബാനുമായി ബന്ധമെന്ന് പൊലീസ്