'മഹാമാരിയെ ചെറുക്കാൻ ഊർജ്ജം നൽകുന്നവര്‍'; കൊവിഡിനെ തോൽപ്പിച്ച് ക്യാൻസർ ​രോ​ഗിയും ഭാര്യയും

By Web TeamFirst Published Jul 19, 2020, 5:56 PM IST
Highlights

സുരേന്ദ്രയുടെയും സാബിത്രിയുടെയും നിശ്ചയദാര്‍ഢ്യവും ക്ഷമയുമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. 

ഭുവനേശ്വർ: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് വരുന്നുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് ഒഡീഷയിലെ 85ഉം 78ഉം വയസുള്ള വൃദ്ധ ദമ്പതികൾ.

ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. സുരേന്ദ്ര പതി ഭാര്യ സാബിത്രി എന്നിവരാണ് കൊവിഡിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. തൊണ്ടയിൽ ക്യാൻസർ ബാധിച്ചയാളാണ് സുരേന്ദ്ര. രോഗത്തെ മറികടക്കാൻ ഇവർ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്നും ഇരുവർക്കും ആശംസകൾ നേരുന്നതായും കളക്ടർ സമർത്ത് വർമ്മ ട്വീറ്റ് ചെയ്തു.

സുരേന്ദ്രയെ ജൂൺ 8 ന് കട്ടക്കിലെ ആചാര്യ ഹരിഹാർ റീജിയണൽ ക്യാൻസർ സെന്ററിൽ കീമോതെറാപ്പിക്ക് പ്രവേശിപ്പിച്ചു. ഇതേസമയം സാബിത്രിയും ആശുപത്രിയിൽ ഉണ്ടായിരുന്നു. തുടർന്ന് ജൂൺ 29ന് ഇരുവരുടെയും സാമ്പിളുകൾ പരിശോധിക്കുകയും കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് കട്ടക്കിലെ കൊവി‍ഡ് ആശുപത്രിയിലേക്ക് ഇവരെ പ്രവേശിപ്പിച്ചു. 

പത്ത് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് പിന്നാലെ ഇവരുടെ സാമ്പിളുകൾ പരിശോധിക്കുകയും നെ​ഗറ്റീവാകുകയും ചെയ്തു. തുടർന്ന്, മുൻകരുതൽ നടപടിയായി ദമ്പതികളെ കേന്ദ്രപാറ ബ്ലോക്കിലെ ബഗഡ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ കൊവിഡ് -19 കെയർ സെന്ററിൽ പാർപ്പിച്ചു. തുടർന്ന് വെള്ളിയാഴ്ചയാണ് ഇവരെ ഡിസ്ചാർജ്ജ് ചെയ്തത്. സുരേന്ദ്രയുടെയും സാബിത്രിയുടെയും നിശ്ചയദാര്‍ഢ്യവും ക്ഷമയുമാണ് അവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്ന് ഡോക്ടർമാർ പറയുന്നു. 

Sh Surendra Pati, aged 85 years and suffering from cancer, and his wife Smt Sabitri pati, aged 78, both have beaten Corona and have been discharged from COVID care, in kendrapara. Our best wishes to them. They inspire many to beat the disease. pic.twitter.com/B1E4WfXI8g

— Collector Kendrapara🇮🇳 (@dmkendrapara)
click me!