​ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്...

Published : Mar 08, 2023, 11:24 AM ISTUpdated : Mar 08, 2023, 11:26 AM IST
​ഗുവാഹത്തിയിൽ 89 പാലങ്ങൾ പൊളിക്കും; കാരണം ഇതാണ്...

Synopsis

അതിനിടെ, പാലങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയായ കോൺ​​ഗ്രസ് രം​ഗത്തെത്തി. 

ഗുവാഹത്തി: 89 പാലങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി ആസാം സർക്കാർ. വെള്ളക്കെട്ട് പരിഹരിക്കാനായി ഒരു നദിക്ക് കുറുകെയുള്ള പാലങ്ങളാണ് പൊളിച്ചുമാറ്റാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ന​ഗരത്തിലെ എട്ടുകിലോമീറ്ററിനുള്ളിലാണ് നിലവിൽ പാലങ്ങൾ സ്ഥിതി ചെയ്യുന്നത്. അതിനിടെ, പാലങ്ങൾ പൊളിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടിയായ കോൺ​​ഗ്രസ് രം​ഗത്തെത്തി. 

നിരവധിയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊണ്ടാണ് പാലം പൊളിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. പാലം പൊളിക്കുന്ന സമയത്ത് നടത്തുന്ന തടസ്സങ്ങൾക്കെതിരെ നിയമപരമായി കേസെടുക്കുമെന്ന് ജില്ലാ മാനേജ്മെന്റ് അതോറിറ്റി ചെയർമാൻ പല്ലവ് ​ഗോപാൽ പറഞ്ഞു. പാലങ്ങൾ പൊളിച്ചുമാറ്റിയില്ലെങ്കിൽ ബഹിനി നദിക്കരയിലെ മണ്ണ് നീക്കം ചെയ്യൽ ഫലപ്രദമാകില്ലെന്നും ഇത് പ്രദേശവാസികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും പല്ലവ് ​ഗോപാൽ പറയുന്നു. 

മോർബി പാലം ദുരന്തം: പ്രതികളായവര്‍ക്ക് വേണ്ടി ഹാജറാകില്ലെന്ന് ഗുജറാത്തിലെ അഭിഭാഷകര്‍

അതേസമയം, പാലങ്ങൾ പൊളിക്കുന്നതിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന ഭരണ കൂടത്തിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്നും ശാസ്ത്രീയമായ അടിസ്‌ഥാനത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടതെന്നും കോൺഗ്രസ് പറഞ്ഞു. വളരെ പ്രധാനപ്പെട്ട, ജനങ്ങൾക്ക് ഉപകാരപ്രദമായുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലങ്ങളെന്ന് കോൺ​ഗ്രസ് ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ബാങ്ക്, നബാർഡ് ഓഫീസ്, നോർത്ത് ഈസ്റ്റേൺ ഡെവലപ്പ്മെന്റ് ഫിനാൻസ് ഡവലപ്പ്മെന്റ് ഓഫീസ്, നിരവധി ആശുപത്രികൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പാലങ്ങൾ പൊളിച്ചുമാറ്റുന്ന നടപടി ക്രൂരമാണെന്നും കോൺ​ഗ്രസ് പ്രതികരിച്ചു. 

2008ൽ ​ഗുവാഹത്തിയിലെ ബഹിനി, ബാരലു നദികൾക്ക് മുകളിലൂടെയുള്ള 80 പാലങ്ങൾ പൊളിച്ചുമാറ്റിയിരുന്നു. അതിനു ശേഷമാണ് ആവശ്യങ്ങൾ പരി​ഗണിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ അനുവാദത്തോടെ പുതിയ പാലങ്ങൾ നിർമ്മിച്ചതെന്നുമാണ് കോൺ​ഗ്രസ് ഉയർത്തുന്ന വാദങ്ങൾ. എന്നാൽ ഇതിനെതിരെ തിരിയുന്നവർക്കെതിരെ നടപടി എടുക്കുമെന്ന നിലപാടിലാണ് സർക്കാർ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം