വിവാഹസംഘം സഞ്ചരിച്ച വാനിൽ അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി, 9 മരണം

Published : Apr 21, 2024, 09:56 AM ISTUpdated : Apr 21, 2024, 09:57 AM IST
വിവാഹസംഘം സഞ്ചരിച്ച വാനിൽ അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറി, 9 മരണം

Synopsis

മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ആറ് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.  

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ സംഘം സഞ്ചരിച്ച വാൻ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. ശനിയാഴ്ച രാത്രി രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഖിൽചിപൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചും ആറ് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.  അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും അപകടത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

​Read More.... മഹാനദിയിൽ അമ്പതോളം യാത്രക്കാരുമായി ബോട്ട് മുങ്ങി, ഏഴുമരണം

PREV
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര