സ്കൂളിൽ ഡാൻസ് പ്രാക്ടീസിനിടെ കുട്ടി തളർന്നുവീണു, ഒമ്പത് വയസ്സുകാരി മരിച്ചത് പ്രാണിയുടെ കടിയേറ്റ്, ഉൾക്കൊള്ളാനാകാതെ കുടുംബം

Published : Feb 11, 2026, 01:35 PM IST
Family and local residents mourning the death of 9-year-old school girl Rakshitha in Namakkal

Synopsis

തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ, സ്കൂൾ പരിപാടിയുടെ നൃത്ത പരിശീലനത്തിനിടെ വിഷ പ്രാണിയുടെ കടിയേറ്റ ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് സ്വദേശിനിയായ രക്ഷമിത ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത് 

നാമക്കൽ: തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിൽ വിഷ പ്രാണിയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് കൗണ്ടംപാളയം സ്വദേശി എം. രക്ഷമിതയാണ് മരിച്ചത്. കുമാരമംഗലം പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രക്ഷമിത. സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച സ്കൂളിന് സമീപമുള്ള കല്യാണ മണ്ഡപത്തിൽ നൃത്ത പരിശീലനം നടക്കുകയായിരുന്നു. ഈ റിഹേഴ്സലിൽ പങ്കെടുക്കുന്നതിനിടെ രക്ഷമിത പെട്ടെന്ന് തളർന്നുവീഴുകയായിരുന്നു. സാധാരണ സംഭവമെന്ന് കരുതി ആശ്വസിച്ച കുടുംബത്തിന് താങ്ങാനാവാത്ത വാര്‍ത്തയാണ് പിന്നീട് ആശുപത്രിയിൽ നിന്ന് എത്തിയത്.

ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട് ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നില വഷളായതിനെത്തുടർന്ന് നാമക്കൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിശീലനത്തിനിടെ ഏതെങ്കിലും വിഷകീടം കടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇളച്ചിപാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാലൻ്റൈൻസ് ഡേ; ഹോട്ടലുകൾ ഹൗസ് ഫുൾ, മുറികൾ കിട്ടാനില്ല! ബുക്കിംഗിൽ 170% വർധന!
നരവനെയുടെ പുസ്തക വിവാദം: പെൻ​ഗ്വിൻ ബുക്സിന് നോട്ടീസയച്ച് ദില്ലി പൊലീസ്, വിശദീകരണം തേടും