നരവനെയുടെ പുസ്തക വിവാദം: പെൻ​ഗ്വിൻ ബുക്സിന് നോട്ടീസയച്ച് ദില്ലി പൊലീസ്, വിശദീകരണം തേടും

Published : Feb 11, 2026, 01:21 PM IST
mm naravane

Synopsis

അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിന് പിന്നിലാര് എന്നത് തേടുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൌസിന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ നോട്ടീസ് അയച്ചത്.

ദില്ലി: ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിൽ അന്വേഷണം ഊർജ്ജിതമാക്കി ദില്ലി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പ്രസാധകരായ പെൻഗ്വിൻ ബുക്ക്സിന് നോട്ടീസ് നൽകി. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന നരവനെയുടെ പ്രതികരണം രാഹുലിനെതിരെ ബിജെപി ആയുധമാക്കി. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സർക്കാർ ഭയപ്പെടുത്തി പറയിക്കുകയാണെന്ന് കെസി വേണുഗോപാൽ എംപി വിമർശിച്ചു.

അനുമതി ലഭിക്കാത്ത പുസ്തകത്തിന്റെ പകർപ്പ് പ്രചരിപ്പിച്ചതിന് പിന്നിലാര് എന്നത് തേടുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായിട്ടാണ് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൌസിന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ നോട്ടീസ് അയച്ചത്. പ്രസാധനവുമായി ബന്ധപ്പെട്ട കരാർ, പുസ്തകം പുറത്തിറക്കാൻ സ്വീകരിച്ച നടപടികൾ അടക്കം പരിശോധിക്കും. പ്രചരിച്ച പിഡിഎഫ് പതിപ്പിൽ പെൻഗ്വിൻ ബുക്ക്സിന്റെ കോപ്പിറെറ്റ് ലോഗോ അടക്കം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇത് പുറത്തായത് എങ്ങനെ എന്നത് പരിശോധിക്കും. കേസിൽ ക്രിമിനൽ ഗൂഢാലോചന വകുപ്പും ഉടൻ ചുമത്തുമെന്നാണ് വിവരം. പ്രസിദ്ധീകരിക്കാത്ത പുസ്തകം രാഹുൽ സഭയിൽ കൊണ്ടുവന്നത് ഉയർത്തിക്കാട്ടി ബിജെപി വിമർശനം കടുപ്പിക്കുകയാണ്. ജനറൽ നരവനെ തന്നെ പുസ്തകം പുറത്തിറക്കിയിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ രാഹുലിന് പുസ്തകം ലഭിച്ചതിൽ ദൂരൂഹത ആരോപിക്കുകയാണ് ബിജെപി. എന്നാൽ ആമസോണിൽ നിന്നാണ് പുസ്തകം ലഭിച്ചതെന്ന വാദം ആവർത്തിക്കുകയാണ് കോൺഗ്രസ്.

ചോർച്ചയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹിക മാധ്യമങ്ങളളിൽ നിന്ന് വിവരശേഖരണത്തിന് നടപടികൾ തുടങ്ങിയിട്ടുണ്ട്. പ്രസാധകരായ പെൻഗ്വിൻ ബുക്ക്സ് പുസ്തകത്തിന്റെ പ്രീ ഓർഡർ 2023 ഡിസംബർ 15 ന് പ്രഖ്യാപിച്ചെങ്കിലും 2024 ജനുവരി 14ന് പ്രീ ഓർഡർ റദ്ദാക്കിയെന്ന വിവരങ്ങളും പുറത്തുവന്നു. പുസ്തകം പ്രസിദ്ധീകരിച്ചില്ലെന്ന് പറയുമ്പോഴും വിവാദമായ ഉള്ളടക്കത്തെക്കുറിച്ച് ജനറൽ നരവനെ പ്രതികരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഗോള അഴിമതി സൂചിക 2025 പുറത്ത്; ഏറ്റവും നല്ല രാജ്യം എട്ടാം തവണയും ഡെന്മാർക്ക്; ഇന്ത്യയുടെ സ്കോർ 39, സ്ഥാനം 91!
ലോക്സഭാ സ്പീക്കറെ പുറത്താക്കാൻ നീക്കം തുടങ്ങി പ്രതിപക്ഷം; ഭരണഘടന പറയുന്നതെന്ത്? ഓം ബിർളയെ നീക്കാൻ പ്രതിപക്ഷത്തിനാവുമോ?