
രാജ്കോട്ട്: നാല് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം ചെയ്ത 92കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ശനിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 4 വയസുകാരിയുടെ അയൽവാസിയായ 92കാരനാണ് പിഞ്ചുകുഞ്ഞിനെതിരെ ലൈംഗികാതിക്രമം നടത്തിയത്.
92കാരനും അയൽവാസിയുമായ നവാൽശങ്കർ ദേശായി ഉപദ്രവിച്ചുവെന്ന് 4 വയസുകാരിയുടെ പരാതിയിൽ അമ്മ വിശദമായി കാര്യങ്ങൾ തിരക്കിയതോടെയാണ് ലൈംഗിക അതിക്രമം പുറത്ത് വന്നത്. ഇതിന് പിന്നാലെ ഇവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അയൽവാസിയായ 92കാരൻ സ്വകാര്യ ഭാഗങ്ങളിൽ അടക്കം സ്പർശിച്ചുവെന്നാണ് വ്യാഴാഴ്ച നാല് വയസുകാരി അമ്മയോട് വിശദമാക്കിയത്.
ഇതിന് പിന്നാലെ വീടിന് പരിസരത്തെ സിസിടിവികൾ യുവതി പരിശോധിക്കുകയായിരുന്നു. ഇതിൽ 92കാരന്റെ അതിക്രമം പുറത്തുവരികയായിരുന്നു. ഇതോടെ തെളിവുകൾ അടക്കമാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ച അതേദിവസം തന്നെ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഇയാൾക്കെതിരായ തെളിവായ സിസിടിവി ദൃശ്യങ്ങളും കോടതിയിൽ ഹാജരാക്കി.
നാല് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും പരമാവധി തെളിവുകൾ ശേഖരിച്ച് 92കാരന് ശിക്ഷ ഉറപ്പാക്കുമെന്നുമാണ് രാജ്കോട്ട് സോൺ 2 ഡിസിപി ജഗ്ദീഷ് ബാൻഗർവാനേ വിശദമാക്കിയത്. വെള്ളിയാഴ്ച 4 വയസുകാരിയിൽ നിന്ന് സെക്ഷൻ 164 അനുസരിച്ചുള്ള മൊഴി പൊലീസ് എടുത്തിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. അറുപത് വയസുള്ള മകൾക്കും ചെറുമകനും ഒപ്പമാണ് 92കാരൻ രാജ്കോട്ടിൽ താമസിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam