വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ട് കുട്ടികളും; കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്ത് 17 വയസുകാരന്‍

Published : Jan 15, 2025, 09:38 AM IST
വീട്ടിലുണ്ടായിരുന്നത് അമ്മയും രണ്ട് കുട്ടികളും; കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്ത് 17 വയസുകാരന്‍

Synopsis

സംഭവം നടക്കുന്ന സമയത്ത് ഇരയായ സ്ത്രീയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു.

മുംബൈ : യുവതിയെ കത്തി ചൂണ്ടി ബലാത്സംഗം ചെയ്ത് 17 വയസുകാരന്‍.  മുംബൈയിലെ മാൻഖുർദില്‍ തിങ്കളാഴ്ച്ചയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയത്ത് ഇരയായ സ്ത്രീയും രണ്ട് കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചു വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

ഇക്കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ പൂനെയിൽ 8 ഉം 9 ഉം വയസ് പ്രായമുള്ള സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ 54കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിലെ പാചകക്കാരനായി ജോലി ചെയ്തിരുന്ന പ്രതി പെണ്‍കുട്ടികളുടെ വീട്ടുകാരുമായി അടുപ്പമുള്ള ആളായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. 

വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെണ്‍കുട്ടികളെ കാണാതായത്. പിന്നീട് പെൺകുട്ടികളുടെ മൃതദേഹം വീടിന് സമീപത്തെ വാട്ടർ ഡ്രമ്മിൽ നിന്നാണ് കണ്ടെത്തയതെന്ന് പൂനെ പോലീസ് സൂപ്രണ്ട് പങ്കജ് ദേശ്മുഖ് പറഞ്ഞു. പ്രതിയ്ക്കെതിരെ ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരവും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

മദ്യപിച്ച് വീട്ടിലെത്തി വാക്കുതര്‍ക്കം, വടി കൊണ്ടടിച്ചു ; സ്വന്തം മകനെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛന്‍

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി
പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്