
ദില്ലി: ദില്ലിയിലെ ബിജെപി ഓഫീസിന് സമീപം പരിഭ്രാന്തി സൃഷ്ടിച്ച് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ്. പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിന് സമീപമാണ് അവകാശികളില്ലാത്ത ബാഗ് കണ്ടെത്തിയത്. ഇത് മേഖലയിലാകെ പരിഭ്രാന്തി പരത്തി.
വിവരമറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മേഖല പൂർണമായും വളഞ്ഞ ശേഷമായിരുന്നു പരിശോധന. അന്വേഷണത്തിനൊടുവിൽ ബാഗ് ഒരു മാധ്യമ പ്രവർത്തകന്റേതാണെന്ന് കണ്ടെത്തിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്. നടപടിക്രമങ്ങൾ പുരോഗമിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.