മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി: 'ശുദ്ധീകരണത്തിൽ' നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

Published : Sep 08, 2026, 10:44 AM ISTUpdated : Sep 08, 2026, 10:51 AM IST
Mallikarjun kharge

Synopsis

മല്ലികാർജ്ജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നുവെന്നാണ് പ്രതിപക്ഷ എംപിമാരുടെ പരാതി. ശരിയായ ദിശയിൽ അന്വേഷണം പോകണമെന്നും ആവശ്യപ്പെടുന്നു. അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു.

ദില്ലി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ തേടി പ്രതിപക്ഷത്ത് നിന്നുള്ള 32 എംപിമാർ. പരാതിയിൽ നിലവിലെ നിയമനടപടി കാര്യക്ഷമമല്ലെന്ന ആക്ഷേപമാണ് പ്രതിപക്ഷത്തിന്. കുറ്റക്കാർക്കെതിരെ കർശനനടപടി ഉണ്ടാകുമെന്ന് പാ‍ർലമെന്റിൽ മന്ത്രിമാർ നൽകിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എസ്‌സി -എസ്‌ടി വിഭാ​ഗത്തിൽപ്പെടുന്ന 32 എം പിമാർ രാഷ്ട്രപതിയുടെ ഇടപെടൽ തേടുന്നത്.

എന്നാൽ അന്വേഷണം ശരിയായ ദിശയിലെന്നാണ് ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാ‍ർ വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിലും, ബെംഗളൂരുവിലുമായി 2 കേസുകളെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡിലെ ഹൽദ്വനിയിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാ‍ർ​ഗെ പങ്കെടുത്ത പൊതുറാലിക്ക് ശേഷമാണ് ശുദ്ധീകരണ യ‍ജ്ഞം നടത്തിയത്. ഇതിനെതിരെയാണ് പരാതി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരക്കിട്ട നീക്കവുമായി ഇന്ത്യ, ഇറാൻ - യുഎഇ തർക്കം തീർക്കാൻ മോദി നേരിട്ട് ഇടപെടും; ചൈനയുമായും നിർണായക ചർച്ചകൾ നടന്നേക്കും
കർണാടകയിലെ ആമസോൺ വെയർഹൗസുകളിൽ വൻ ഭക്ഷ്യസുരക്ഷാ വേട്ട; രണ്ടിടങ്ങളിലായി ആറ് കോടിയുടെ പഴകിയ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു