
അഗര്‍ത്തല: തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. ബഗാൻ ബസാർ സ്വദേശി ദിലിപ് ശുക്ലദാസ് ആണ് കൊല്ലപ്പെട്ടത്. ദിലീപിനെ ബിജെപി പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ത്രിപുര പൊലീസ് വിശദീകരിച്ചു.
ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘർഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിശാല്‍ഘഡില്‍ അക്രമികള്‍ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന് തീയിട്ടു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ 16 കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെ്യതിട്ടുണ്ട്. സംസ്ഥാനത്ത് വൻ അർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദർശിച്ചു. സംസ്ഥാനത്ത് വൻ അർധസൈനിക, പൊലീസ്‍ വിന്യാസം നിലനില്‍ക്കേയാണ് സംഘർഷങ്ങള്‍ തടരുന്നത്. വ്യാഴാഴ്ചയായിരുന്നു ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam