
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ ആഞ്ഞടിച്ച് വൈഎസ്ആർടിപി അധ്യക്ഷ വൈ എസ് ശർമിള. തെലങ്കാനയിൽ ഇന്ത്യൻ ഭരണഘടന പ്രകാരമല്ല ഭരണം നടക്കുന്നതെന്നും ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാന, അവിടത്തെ താലിബാനാണ് കെസിആർ എന്നും ശർമിള പറഞ്ഞു. ഏകാധിപതിയായ കെസിആറിന് ജനാധിപത്യം എന്തെന്നറിയില്ലെന്നും ശർമിള പറയുന്നു. ഇന്ന് മെഹമൂദാബാദ് എംഎൽഎക്കെതിരെ മോശം പരാമർശം നടത്തിയതിന് ശർമിളയെ അറസ്റ്റ് ചെയ്തിരുന്നു. ശർമിളയുടെ പ്രജാ പ്രസ്ഥാന പദയാത്രയ്ക്കുള്ള അനുമതി ആഭ്യന്തരവകുപ്പിന്‍റെ നിർദേശപ്രകാരം പൊലീസ് റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും വൈ എസ് ശർമിള വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam