ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

Published : Aug 02, 2022, 12:16 PM ISTUpdated : Aug 02, 2022, 01:00 PM IST
ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു

Synopsis

വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.  പെൺകുട്ടിയുടെ മാതാപിതാക്കൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.   

ബംഗളൂരു: ബംഗ്ലൂരുവിൽ കീടനാശിനി ശ്വസിച്ച് എട്ട് വയസ്സുള്ള മലയാളി പെൺകുട്ടി മരിച്ചു. ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി കീടനാശിനി അടിച്ചതാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചത്. വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. കർണാടക സ്വദേശിയുടെ ഉടസ്ഥതിയിലുള്ളതാണ് ഫ്ലാറ്റ്. പെയിന്‍റിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകൾ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂർത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. രണ്ട് മണിക്കൂർ കഴിഞ്ഞതും തളർച്ച അനുഭവപ്പെട്ടു. 

യത്രാക്ഷീണമെന്ന് കരുതി ചായ ഉണ്ടാക്കി കുടിച്ചു. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് വിനോദ് നിഷ ദമ്പതികൾക്ക് അഹാന ജനിച്ചത്. മകളുടെ മരണവിവരം അറിയാതെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിഷ.

ഫോണിൽ പാട്ട് ഉറക്കെ വെച്ചതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് അനിയന്‍ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊന്നു

പാലക്കാട്: പാലക്കാട് കൊപ്പം മുളയങ്കാവിൽ അനിയൻ ചേട്ടനെ വിറക് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിക്കാണ് സംഭവം. മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തർക്കത്തിനിടെ അനിയൻ ചേട്ടനെ വിറകുകൊള്ളി കൊണ്ട് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ ഉടനെ സൻവറെ  പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊണ്ടുപോയി. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. സംഭവത്തില്‍ കേസെടുത്ത കൊപ്പം പൊലീസ് ശക്കീറിനെ കസ്റ്റഡിയിലെടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി