
ദില്ലി: ലോക്‌സഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. ഭരണ പ്രതിപക്ഷ കക്ഷികളിലെ എംപിമാര്‍ ഉള്‍പ്പെട്ട ചൂടേറിയ ചര്‍ച്ച തന്നെയാണ് സഭയില്‍ ഉണ്ടായത്. അതിനിടെ ഉയർന്ന എൽപിജി വില വിഷയം ഉന്നയിച്ച തൃണമൂല്‍ കോണ്‍ അംഗം കക്കോലി ഘോഷ് സഭയില്‍ പച്ച വഴുതിനയുമായി എത്തി തന്‍റെ വാദങ്ങള്‍ അവതരിപ്പിച്ചത്.
"ഞങ്ങൾ പച്ചക്കറികൾ വേവിക്കാതെ കഴിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടോ എന്ന് താൻ ആശ്ചര്യപ്പെടുന്നുവെന്ന് പറഞ്ഞാണ്, ഇവര്‍ പച്ച വഴുതിനിങ്ങ കടിച്ചത്. എല്‍പിജി വില വര്‍ദ്ധനവ് സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു തൃണമൂല്‍ എംപിയുടെ ശ്രമം. കക്കോലി ഘോഷിന്‍റെ 'വഴുതിനിങ്ങ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ചര്‍ച്ചയില്‍ പണപ്പെരുപ്പ പ്രശ്‌നം പരിഹരിക്കുന്നതിലെ സർക്കാരിന്‍റെ ഗൗരവം കക്കോലി ഘോഷ് ചോദ്യം ചെയ്തു, ഉജ്ജ്വല പദ്ധതി പ്രകാരം സിലിണ്ടർ ലഭിച്ചവർക്ക് റീഫിൽ ചെയ്യാൻ പണമില്ലെന്ന് ഇവര്‍ പറഞ്ഞു.
ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോൾ വിലക്കയറ്റത്തിൽ എൽപിജി സിലിണ്ടറുമായി പ്രതിഷേധിച്ച മന്ത്രിയുടെ അഭിപ്രായം കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് എംപി മന്ത്രി സ്മൃതി ഇറാനിയെ ഉദ്ദേശിച്ച് പറഞ്ഞു.
"സർക്കാർ പച്ചക്കറികള്‍ ഞങ്ങൾ വേവിക്കാതെ കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ" എന്ന് ചിലപ്പോഴൊക്കെ താൻ ആശ്ചര്യപ്പെടുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എൽപിജി സിലിണ്ടറിന്റെ വില നാല് തവണ വർദ്ധിപ്പിച്ചു. 600 രൂപയിൽ നിന്ന് ഇപ്പോൾ 1,100 രൂപയായി, അവർ പറഞ്ഞു. സിലിണ്ടർ നിരക്ക് കുറയ്ക്കണമെന്ന് തൃണമൂല്‍ എംപി പറഞ്ഞു.
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്കുള്ള അധിക നികുതി പിൻവലിക്കില്ലെന്ന് ധനമന്ത്രി
പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങള്‍ക്ക് അധിക നികുതിയെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം. കേരളമടക്കം ഒരു സംസ്ഥാനത്തെയും ധനമന്ത്രിമാര്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തെ എതിര്‍ത്തില്ലെന്ന് ലോക് സഭയില്‍ വിലക്കയറ്റ ചര്‍ച്ചക്ക് ധനമന്ത്രി നിര്‍മ്മല സീതരാമാന്‍ മറുപടി നല്‍കി. ആശുപത്രി ഐസിയു , മോര്‍ച്ചറി, ശ്മശാനം എന്നിവക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന വാദം മന്ത്രി തള്ളി. ഒരു മാസത്തെ ജി.എസ്.ടി കുടിശികയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ളതെന്നും ജൂണ്‍ മാസത്തിലെ കുടിശ്ശിക സംസ്ഥാനങ്ങൾ എ.ജിയുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഉടൻ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം വിലക്കയറ്റത്തെക്കുറിച്ച് ലോക്സഭയിൽ നടന്ന മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിൽ പ്രതിപക്ഷം ലോക്സഭയിൽ നിന്നും ഇറങ്ങി പോയി. സാമാന്യ ബോധത്തെ പരിഹസിക്കരുതാണ് ധനമന്ത്രിയുടെ പ്രസ്താവന എന്ന് വിമര്‍ശിച്ചാണ് കോണ്‍ഗ്രസും ഡിഎംകെയും തൃണമൂലും അടക്കമുള്ള കക്ഷികൾ സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയത്. എന്നാൽ പ്രതിപക്ഷ കക്ഷികൾ വാക്കൗട്ട് നടത്തിയ ശേഷവും ധനമന്ത്രി നിര്‍മലാ സീതാരാമൻ മറുപടി തുടര്‍ന്നു. പ്രതിപക്ഷം കള്ളക്കണക്കുകൾ പറഞ്ഞ് മുതലക്കണ്ണീര്‍ പൊഴിക്കുകയാണെന്നും താൻ പറയുന്നത് കേൾക്കാൻ ത്രാണിയില്ലാതെയാണ് ഇപ്പോൾ സഭ വിട്ടു പോയതെന്നും നിര്‍മല പരിഹസിച്ചു.
ചര്‍ച്ചക്കിടെ പ്രതിപക്ഷവുമായി നിരന്തരം ധനമന്ത്രി ഏറ്റുമുട്ടി.യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 9 തവണ നാണയപ്പെരുപ്പം രണ്ടക്കത്തിലെത്തിയിരുന്നു എന്ന യാഥാര്‍ത്യം മനസിലാക്കി മതി കുതിരകയറാനുള്ള ശ്രമമെമെന്ന് മന്ത്രി ആഞ്ഞടിച്ചു.ബഹളം വച്ച കോണ്‍ഗ്രസ് മറുപടി തൃപ്തികരമല്ലെന്ന് പ്രതികരിച്ച് ആദ്യം സഭ വിട്ടു.പെന്‍സിലിനും, പെന്‍സില്‍ കട്ടറിന് നികുതി ഏര്‍പ്പെടുത്തി പ്രധാനമന്ത്രി കുട്ടികളെ പോലും വെറുതെ വിട്ടില്ലെന്ന കനിമൊഴി എംപിയുടെ ആരോപണത്തിന് തമിഴില്‍ ധനമന്ത്രി പരിഹാസമുയര്‍ത്തിയതോടെ ഡിഎംകെ അടക്കമുള്ള മറ്റ് കക്ഷികളും ഇറങ്ങിപോയി.
LPG: ജനത്തിന് ഉപകാരമില്ല; വാണിജ്യ സിലിണ്ടറിന് വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍