Asianet News MalayalamAsianet News Malayalam

മുഖം മോടിയാക്കി മോദി 2.0: 43 പേർ സത്യപ്രതിജ്ഞ ചെയ്യും; രാജിവച്ചവർ, പുതുമുഖങ്ങൾ, പ്രമോഷൻ കിട്ടിയ സഹമന്ത്രിമാർ

 ഒന്നരമാസം നീണ്ട ചർച്ചകൾക്കും അവലോകനങ്ങൾക്കും ശേഷമാണ് രണ്ടാം മോദി സർക്കാരിലെ ആദ്യത്തെ അഴിച്ചു പണി നടപ്പിലാവുന്നത്. 

reshuffle in second modi cabinet
Author
Delhi, First Published Jul 7, 2021, 4:45 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: രണ്ടാം മോദി സർക്കാരിലെ ആദ്യത്തെ അഴിച്ചുപണിയുടെ ചിത്രം തെളിയുന്നു. 28 പുതുമുഖങ്ങൾ വരെ മന്ത്രിസഭയിലുണ്ടാവും എന്നാണ് സൂചന. പുതുമുഖങ്ങളും സ്ഥാനക്കയറ്റം കിട്ടിയ സഹമന്ത്രിമാരുമടക്കം 43 മന്ത്രിമാർ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഒന്നരമാസം നീണ്ട ചർച്ചകൾക്കും അവലോകനങ്ങൾക്കും ശേഷമാണ് രണ്ടാം മോദി സർക്കാരിലെ ആദ്യത്തെ അഴിച്ചു പണി നടപ്പിലാവുന്നത്. 

ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവർ - 

1. നാരായണ് റാണെ 
2. സർബാനന്ദ സൊനോവാൾ

3. വീരേന്ദ്രകുമാർ
4. ജ്യോതിരാതിദ്യ സിന്ധ്യ
5. ആർ.പി.സിംഗ്

6. അശ്വിനി വൈഷ്ണവ്
7. പശുപതി കുമാർ പരസ്
8. കിരണ് റിജ്ജിജു

9. രാജ് കുമാർ സിംഗ്
10. ഹർദീപ് സിംഗ് പുരി
11. മൻഷുക് മാണ്ഡവ്യ
12. ഭൂപേന്ദ്രർ യാദവ്
13. പർശോതം രുപാല
14. ജി കിഷൻ റെഡ്ഡി
15. അനുരാഗ് സിംഗ് താക്കൂർ

16. പങ്കജ് ചൌധരി
17. അനുപ്രിയ സിംഗ് പട്ടേൽ
18. ഡോ. സത്യ പാൽ സിംഗ് ബാഗൽ
19. രാജീവ് ചന്ദ്രശേഖർ
20 സുശ്രീ ശോഭ കരന്തലജെ

21. ഭാനു പ്രതാപ് സിംഗ് വർമ
22. ദർശന വിക്രം ജർദോശ്
23.മീനാക്ഷി ലേഖി
24. അന്നപൂർണ ദേവി
25. എ. നാരായണസ്വാമി
26. കൌശൽ കിഷോർ
27. അജയ് ഭട്ട്
28. ബി.എൽ.വർമ്മ
29. അജയ് കുമാർ
30.ചൌഹാൻ ദേവുനിഷ്
31. ഭഗവന്ത് ഖൂബ
32. കപിൽ പട്ടീൽ
33. സുശ്രീ പ്രതിമ ഭൌമിക്
34. ഡോ. ശുഭാസ് സർക്കാർ
35. ഡോ. ഭഗ്വന്ത് കിഷനോരെ കരന്ത്
36. ഡോ. രാജ്കുമാർ രജ്ഞൻ സിംഗ്
37. ഡോ.ഭാരതി പ്രവിൻ പവാർ
38. ബിശേഷ്വർ ടുഡു
39. ശാന്തനു താക്കൂർ
40. ഡോ.മുജ്ഞപ്ര മഹേന്ദ്രഭായി
41. ജോണ് ബർള
42. ഡോ.എൽ.മുരുകൻ
43 നിഷിന്ത് പ്രാമണിക് 

രണ്ടാം തരംഗത്തിന് പിന്നാലെ പ്രധാനമന്ത്രി നേരിട്ട് മുൻകൈയ്യെടുത്താണ് പുനസംഘടനയ്ക്ക് തുടക്കമിട്ടത്. ആദ്യപടിയായി മുഴുവൻ കേന്ദ്രമന്ത്രിമാരുടേയും പ്രകടനം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. കൊവിഡ് ഒന്ന്, രണ്ട് തരംഗക്കാലത്തെ മന്ത്രിമാരുടെ പ്രകടനമാണ് പ്രധാനമായും പ്രധാനമന്ത്രി നേരിട്ട് അവലോകനം ചെയ്തത്. ഈ അവലോകനത്തിൽ മോശം പ്രകടനം കാഴ്ചവച്ചതായി കണ്ടെത്തിയ മന്ത്രിമാരാണ് ഇപ്പോൾ രാജിവച്ചത്. പുനസംഘടനയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതായി കണ്ടെത്തിയ മന്ത്രിമാർക്ക് പ്രമോഷൻ നൽകുകയും ചെയ്തു. സഹമന്ത്രിമാരിൽ പലരും ക്യാബിനറ്റ് പദവിയിലേക്കും സ്വതന്ത്രസഹമന്ത്രിസ്ഥാനത്തേക്കും പ്രമോട്ട് ചെയ്യപ്പെട്ടു. 

രാജിവച്ച മന്ത്രിമാർ - 

ഡോ.ഹർഷവർധൻ -  ആരോഗ്യ - കുടുംബക്ഷേമം മന്ത്രി
രമേശ് പൊക്രിയാൽ - വിദ്യാഭ്യാസം 
സദാനന്ദ ഗൌഡ - രാസ/ വളം വകുപ്പ് മന്ത്രി
തവർചന്ദ് ഗെല്ലോട്ട് - സാമൂഹിക നീതി ശാക്തീകരണം  
സന്തോഷ് ഗംഗ്വാർ - തൊഴിൽ മന്ത്രി (സ്വതന്ത്ര ചുമതല)

സഹമന്ത്രിമാർ
ബബുൽ സുപ്രിയോ - വനം, പരിസ്ഥിതി
സജ്ഞയ് ദോത്ര - വിദ്യാഭ്യാസം, കമ്മ്യൂണിക്കേഷൻ, ഐടി ഇലക്ട്രോണിക്സ്
റാവോ സാഹേബ് പട്ടീൽ ദൻവേ - ഉപഭോകതൃകാര്യം, ഭക്ഷ്യ-പൊതുവിതരണം
രത്തൻ ലാൽ കട്ടേരിയ - ജൽശക്തി, സാമൂഹിനീതി ശാക്തീകരണം
പ്രതാപ് സാരംഗി - ക്ഷീരവികസനം, മത്സ്യബന്ധം, ചെറുകിട വ്യാപാരം, അനിമൽ ഹസ്ബൻഡറി
ദേബശ്രീ ചൌധരി - വനിതാ ശിശുക്ഷേമം
അശ്വിനി ചൗബേ - ആരോ​ഗ്യം കുടുംബക്ഷേമം 

അഴിച്ചു പണിയിൽ പ്രധാനമായും കൈ വച്ചിരിക്കുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്. ആരോഗ്യമന്ത്രി ഹർഷവർധനേയും സഹമന്ത്രി അശ്വിനി ചൗബേയേയും മന്ത്രിസഭയിൽ നിന്നും തന്നെ ഒഴിവാക്കിയിട്ടുണ്ട്. രണ്ടാം തരം​ഗം നേരിടുന്നതിൽ കേന്ദ്രസ‍ർക്കാർ പരാജയപ്പെട്ടെന്ന രൂക്ഷവിമർശനത്തിനിടെയാണ് ആരോ​ഗ്യവകുപ്പിനെ അഴിച്ചു പണിയാൻ പ്രധാനമന്ത്രി തീരുമാനിച്ചത്. 

പരീക്ഷാ നടത്തിപ്പിലടക്കം ഉണ്ടായ പ്രശ്നങ്ങളും കേന്ദ്രസ‍ർവ്വകലാശാലകളിലും ഐഐടികളിലും അധ്യാപക- വൈസ് ചാൻസലർ നിയമനങ്ങൾ വൈകിയതും വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലിന് വിനയായി മാറി. കൊവിഡ് ആദ്യതരം​ഗത്തിനിടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പാലായനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് തൊഴിൽ മന്ത്രി സന്തോഷ് ​ഗം​ഗ്വാറിന് തിരിച്ചടിയായത്. 

രാജിവച്ച സഹമന്ത്രി ദേബശ്രീ ചൗധരി പശ്ചിമബം​ഗാൾ ബിജെപി സംസ്ഥാന അധ്യക്ഷനാവും എന്ന് അഭ്യൂഹമുണ്ട്. സ്മൃതി ഇറാനിയും മന്ത്രിസഭയിൽ നിന്നും രാജിവയ്ക്കുമെന്നും സംഘടനാ ചുമതലയിലേക്ക് കൊണ്ടു വന്ന് സ്മൃതിക്ക് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്ത‍ർപ്രദേശിൻ്റെ ചുമതല നൽകുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും ആ രീതിയിലൊരു പ്രഖ്യാപനം ഇതുവരെയില്ല. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ​ധനമന്ത്രി സ്ഥാനത്ത് നിന്നും നി‍ർമ്മലാ സീതാരാമനെ മാറ്റുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. 

മോശം പ്രകടനം നടത്തിയവരെ മാറ്റി നി‍ർത്തിയതിനോടൊപ്പം മികച്ച പ്രകടനം കാഴ്ച വച്ച ചില മന്ത്രിമാരെ സഹമന്ത്രിസ്ഥാനത്തും നിന്നും ഉയ‍ർത്താനും മോദി തീരുമാനിച്ചിട്ടുണ്ട്. പ്രമോഷൻ ഉറപ്പായ ചില മന്ത്രിമാ‍ർ രാവിലെ ലോക് കല്ല്യാൺ മാ‍​ർ​ഗിലെ ഔദ്യോ​ഗിക വസതിയിൽ എത്തി പ്രധാനമന്ത്രിയെ കണ്ടു

നഗരവികസനം, വ്യോമയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രി ഹർകിഷൻ സിം​ഗ് പൂരി, കായികമന്ത്രാലയം, യുവജനകാര്യം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജു, തുറമുഖം, ഷിപ്പിംഗ്, എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി മനുഷ് മാണ്ഡവ്യ
എന്നിവർക്ക് ക്യാബിനറ്റ് പദവി ലഭിക്കും എന്ന് ഉറപ്പായിട്ടുണ്ട്. ധനവകുപ്പ് സഹമന്ത്രി അനുരാ​ഗ് താക്കൂർ,  ആഭ്യന്തരസഹമന്ത്രി ജി.കെ.റെഡ്ഡി,  പഞ്ചായത്ത് രാജ് മന്ത്രി പുരുഷോത്തം രുപാല എന്നിവർക്ക് പ്രമോഷൻ ഉറപ്പായിട്ടുണ്ട്. ഇവരെല്ലാം ക്യാബിനറ്റ് റാങ്കോടെ സുപ്രധാന വകുപ്പുകളുടെ പൂർണചുമതലയിൽ എത്തും. 

സാമൂഹികനീതിയും സമുദായിക സന്തുലനവും ഉറപ്പാക്കാനും പുനസംഘടനയിൽ മോദി ശ്രദ്ധിച്ചിട്ടുണ്ട്. പട്ടികജാതി- പട്ടിക വർഗവിഭാഗങ്ങൾക്കും ഒബിസി വിഭാഗത്തിനും കൃത്യമായ പ്രാതിനിധ്യം പുനസംഘടനയിൽ നൽകിയിട്ടുണ്ട്. അൻപത് വയസിന് താഴെ പ്രായമുള്ള 14 പേർ പുനസംഘടനയോടെ മോദി സർക്കാരിൽ എത്തും. മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതയിലും വലിയ മാറ്റമാണ് പുനസംഘടനയോടെ സംഭവിച്ചത്.

പുതിയ മന്ത്രിമാരിൽ 12 പേർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്. എട്ട് പേർ പട്ടികവർഗ വിഭാഗക്കാരുമാണ്. മറ്റു പിന്നാക്ക വിഭാഗങ്ങളിൽ നിന്നും 27 പേരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതുമുഖങ്ങളും പ്രമോഷൻ കിട്ടിയവരുമായി 43 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. പുതുതായി ക്യാബിനറ്റ് റാങ്കിലേക്ക് എത്തുന്ന രണ്ട് മന്ത്രിമാരും ദളിത് വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും. 

വിദ്യാഭ്യാസപരമായും വലിയ മുന്നേറ്റമായിരിക്കും പുതിയ മന്ത്രിസഭയിലുണ്ടാവുക. പുതിയ മന്ത്രിസഭയിൽ പിഎച്ച്ഡി നേടിയ ഏഴ് പേരുണ്ടാവും. എംബിഎ നേടിയ മൂന്ന് പേരും 13 അഭിഭാഷകരും സർക്കാരിലുണ്ടാവും. ആറ് ഡോക്ടർമാരും അഞ്ച് എഞ്ചിനീയർമാരും എഴ് മുൻസിവിൽ സർവ്വീസുകാരും മന്ത്രിസഭയിലുണ്ട്.  അഴിച്ചു പണിയോടെ മോദി സർക്കാരിൽ 11 വനിതകളുണ്ടാവും ഇതിൽ രണ്ട് പേർക്ക് ക്യാബിനറ്റ് റാങ്കും ലഭിക്കും. മന്ത്രിസഭയിലെ 14 പേർക്ക് അൻപത് വയസിൽ താഴെയാവും പ്രായം. അതിൽ ആറ് പേർക്കും ക്യാബിനറ്റ് റാങ്കുണ്ടാവും. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios