
ബെംഗളൂരു: ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ വെട്ടിൽ. കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ ഗായത്രി സിദ്ദേശ്വരയ്ക്കെതിരെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ പരാമർശം ഉണ്ടായത്. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ദേശ്വരയ്യയുടെ ഭാര്യ കൂടിയാണ് ബിജെപി സ്ഥാനാർത്ഥി.
തെരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് ശിവശങ്കരപ്പ ഗായത്രിയുടെ മത്സരിക്കാനുള്ള യോഗ്യതയെക്കുറിച്ച് പരാമർശം നടത്തിയത്. പൊതുജനങ്ങളെ അഡ്രസ് ചെയ്യാനുള്ള കഴിവില്ലെന്ന് പറഞ്ഞ ശിവശങ്കരപ്പ അടുക്കളയിലെ യോഗ്യത മാത്രമേ അവർക്കുള്ളൂവെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് മോദിക്ക് താമര വിരിയിക്കാനാണ് അവർ ആഗ്രഹിച്ചത്. ആദ്യം അവർ ദാവൻഗെരെയിലെ പ്രശ്നങ്ങൾ മനസ്സിലാക്കട്ടെ. എന്നാൽ അവർക്ക് അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ അറിയൂ. പ്രതിപക്ഷ പാർട്ടിക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ശക്തിയില്ലെന്നും ശിവശങ്കരപ്പ പറഞ്ഞു. ഇതിനോടകം പരാമർശങ്ങൾ വിവാദമായിക്കഴിഞ്ഞു. അതിനിടെ, എംഎൽഎയ്ക്ക് മറുപടിയുമായി ഗായത്രി രംഗത്തെത്തി. പരമ്പരാഗതമായി പുരുഷൻമാർ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ തുടങ്ങിയെന്ന് അവർ പറഞ്ഞു.
പാചകം മാത്രം ചെയ്ത് അടുക്കളയിൽ തന്നെ ഇരിക്കണമെന്നാണ് അയാൾ പറയുന്നത്. എന്നാൽ ഇന്നത്തെ സ്ത്രീകൾ എന്ത് തൊഴിലിലാണ് ഏർപ്പെടാത്തത്. അവർ ആകാശത്ത് പോലും പറക്കുന്നു. പ്രായമായവർക്ക് ഇതൊന്നും അറിയിച്ചു. എല്ലാ സ്ത്രീകളും എത്ര സ്നേഹത്തോടെയാണ് പാചകം ചെയ്യുന്നതെന്നും അവർക്കറിയില്ലെന്നും ഗായത്രി പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിജെപി വക്താവ് മാളവിക അവിനാശ് അറിയിച്ചു.
'എൻഐഎ 20 ലക്ഷം പാരിതോഷികം നൽകും'; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികൾ ഇപ്പോഴും കാണാമറയത്ത്
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam