Asianet News MalayalamAsianet News Malayalam

'എൻഐഎ 20 ലക്ഷം പാരിതോഷികം നൽകും'; രാമേശ്വരം കഫേ സ്ഫോടനക്കേസ് പ്രതികൾ ഇപ്പോഴും കാണാമറയത്ത്

മുസാവിർ ഷാസിബി രാമേശ്വരം കഫേയിൽ സ്‌ഫോടക വസ്തു വെച്ചുവെന്നും  അബ്ദുൾ മതീൻ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ ആരോപണം.

NIA declares Rs 20 lac reward for info on suspects in Bengaluru Rameshwaram cafe blast prm
Author
First Published Mar 30, 2024, 9:02 AM IST

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഇപ്പോഴും കാണാമറയത്ത്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും എൻഐഎക്ക് പ്രതികളിലേക്കെത്താനായില്ല. പ്രതികളെക്കുറിച്ച് കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുസാവിർ ഷാസിബിനെയും അബ്ദുൾ മതീൻ അഹമ്മദ് താഹയെയും കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികമായി നൽകുമെന്നാണ് എൻഐഎ അറിയിച്ചത്. മുസാവിർ ഷാസിബി രാമേശ്വരം കഫേയിൽ സ്‌ഫോടക വസ്തു വെച്ചുവെന്നും  അബ്ദുൾ മതീൻ അഹമ്മദ് താഹ ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ ആരോപണം. ഇരുവരും 2020ലെ തീവ്രവാദക്കേസിലെ പ്രതികളാണ്. സംശയമുള്ളവരെ കുറിച്ച് വിവരം ലഭിക്കുന്നവർ info.blr.nia@gov.in എന്ന ഇ-മെയിൽ വഴി ഏജൻസിയുമായി ബന്ധപ്പെടാം. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻഐഎ അറിയിച്ചു.

റിമാൻഡിൽ കഴിയുന്ന ദില്ലി മുൻ മന്ത്രി സത്യേന്ദ്ര ജയിനിനെതിരെ സിബിഐ അന്വേഷണം; ആം ആദ്മി പാർട്ടിക്ക് തിരിച്ചടി

Follow Us:
Download App:
  • android
  • ios