
ചെന്നൈ: ചെന്നൈയില്‍ ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ സുരേഷ് (15), രവി (15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. സംസാരശേഷിയും കേള്‍വിശേഷിയുമില്ലാത്ത കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ നോക്കിനില്‍ക്കെ ഇന്ന് ഉച്ചയോടെ ചെന്നൈയിലെ താംബരത്താണ് ദാരുണമായ അപകടമുണ്ടായത്. പൂജ അവധിക്ക് ചെന്നൈയിലെത്തിയതാണ് ഇവരെന്നാണ് വിവരം. റെയില്‍വെ പാളത്തിലൂടെ നടന്നുവരുന്നതിനിടെ പിന്നില്‍നിന്നെത്തിയ ട്രെയിന്‍ മൂന്നുപേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇവര്‍ക്ക് പിന്നിലായി ഇവരുടെ മാതാപിതാക്കളുമുണ്ടായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കേള്‍വിശേഷിയില്ലാത്തതിനാല്‍ ട്രെയിന്‍ വരുന്നത് മൂവരും അറിഞ്ഞില്ല. ഇതാണ് അപകടകാരണമെന്നാണ് വിവരം. വിജയദശമി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടശേഷം ഇവരുടെ മൃതദേഹത്തിനരികെ അലമുറയിട്ട് കരയുന്ന മാതാപിതാക്കളും നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ഇവരെ ആശ്വസിപ്പിക്കാനാകാതെ സമീപവാസികളും ബുദ്ധിമുട്ടി.
'എന്തും ചെയ്യാന്‍ ഇസ്രയേലിനെ അനുവദിക്കരുത്'; ഗാസ ആക്രമണത്തില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam