10 വയസുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ചു; പൈലറ്റിനും ഭര്‍ത്താവിനും നാട്ടുകാരുടെ മര്‍ദനം

Published : Jul 19, 2023, 06:43 PM ISTUpdated : Jul 19, 2023, 06:56 PM IST
10 വയസുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി ഉപദ്രവിച്ചു; പൈലറ്റിനും ഭര്‍ത്താവിനും നാട്ടുകാരുടെ മര്‍ദനം

Synopsis

രണ്ട് മാസം മുമ്പാണ് ദമ്പതികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോള്‍ കൈയില്‍ ക്രൂരമായ മര്‍ദനമേറ്റ അടയാളങ്ങള്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചു.

ന്യൂഡല്‍ഹി: പത്ത് വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്ക് നിര്‍ത്തുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും നാട്ടുകാര്‍ കൈയേറ്റം ചെയ്തു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം. യൂണിഫോമില്‍ നില്‍ക്കുന്ന പൈലറ്റിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്നതും അത് തടയാനെത്തിയ ഭര്‍ത്താവിനെയും ആളുകള്‍ തല്ലുന്നതും പുറത്തുവന്ന വീഡിയോ ക്ലിപ്പുകളില്‍ കാണാം. മര്‍ദനമേറ്റ വനിതാ പൈലറ്റിന്റെ ഭര്‍ത്താവും ഒരു വിമാനക്കമ്പനി ജീവനക്കാരനാണ്.

രണ്ട് മാസം മുമ്പാണ് ദമ്പതികള്‍ പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ വീട്ടു ജോലിക്ക് നിയോഗിച്ചത്. ഏതാനും ദിവസം മുമ്പ് കുട്ടിയെ ഒരു ബന്ധു കണ്ടപ്പോള്‍ കൈയില്‍ ക്രൂരമായ മര്‍ദനമേറ്റ അടയാളങ്ങള്‍ കണ്ട് പൊലീസില്‍ വിവരമറിയിച്ചു. മോഷണം ആരോപിച്ച് കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടുകയും കുട്ടിയുടെ കൈയിലെ വലിയ മുറിവുകള്‍ കണ്ട് പ്രകോപിതരായി ദമ്പതികളെ കൈയേറ്റം ചെയ്യുകയുമായിരുന്നു. 

വനിതാ പൈലറ്റിനെ ആളുകള്‍ തുടര്‍ച്ചയായി മര്‍ദിക്കുന്നതും മുടിയില്‍ പിടിച്ച് വലിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. ഒര ഘട്ടത്തില്‍ പൈലറ്റ് ആളുകളോട് സോറി പറയുന്നതും കാണാം. പ്രായമായ ഒരാള്‍ ഇവരുടെ മര്‍ദനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നുമുണ്ട്.  പിന്നീട് പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സിലിങ് നല്‍കി.
 

Read also:  ടീസ്ത സെതൽവാദിന് ആശ്വാസം; സ്ഥിരജാമ്യം അനുവദിച്ച് സുപ്രീംകോടതി, ഗുജറാത്ത് ഹൈക്കോടതി ഉത്തരവിന് രൂക്ഷ വിമര്‍ശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ