
കൊൽക്കത്ത: ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കൊൽക്കത്തയിലെ വാട്‌ഗുംഗേ ഏരിയയിലെ ശാസ്ഥിതല റോഡിലെ സിഐഎസ്എഫ് ക്വാർട്ടേഴ്സിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. മൂന്നു ബാഗുകളിലായാണ് ശരീരാവശിഷ്ടങ്ങൾ ഉണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഭവം.
ആൾത്താമസമില്ലാത്ത ക്വാട്ടേഴ്സിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ യുവാക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശരീര ഭാഗങ്ങൾ കണ്ടെത്തുന്നത്. എന്നാൽ ശരീരത്തിൻ്റെ പല ഭാഗങ്ങളും ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്ക് 30നും 35 വയസിനും ഇടയിൽ പ്രായമുണ്ടായിരിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ബാഗുകളിലായുള്ള മൃതദേഹത്തിൽ കൈകളും കാലുകളും വയറിൻ്റെ ഭാഗവും കാണുന്നില്ല. ബാഗിൽ നിന്ന് ഒരു ഇഷ്ടിക കണ്ടെടുത്തിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി പുഴയിലോ കനാലിലോ എറിയാനുള്ള ശ്രമമായിരിക്കാമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്വാർട്ടേഴ്സിന്റെ പരിസരത്തെത്തിയ യുവാക്കളാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശം പരിശോധിച്ചു നോക്കിയത്. മൂന്ന് പോളിത്തീൻ ബാഗ് കണ്ടെങ്കിലും തുറന്നു നോക്കിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധിക്കുകയാണ്. ഈ പ്രദേശം അധികം ആൾസഞ്ചാരമില്ലാത്തതാണെന്നും അതിനാലാവാം പ്രതികൾ ഈ പ്രദേശം തിരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam