ടെയ്‍ലറിങ് ഷോപ്പില്‍ നിന്ന് വൻ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം, അപകടം ഔറംഗാബാദില്‍

Published : Apr 03, 2024, 09:26 AM ISTUpdated : Apr 03, 2024, 09:27 AM IST
ടെയ്‍ലറിങ് ഷോപ്പില്‍ നിന്ന് വൻ തീപ്പിടുത്തം; രണ്ട് കുട്ടികള്‍ അടക്കം ഏഴ് മരണം, അപകടം ഔറംഗാബാദില്‍

Synopsis

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‍ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും തീ വ്യാപിപ്പിക്കുകയായിരുന്നു. 

പുനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു. 

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് വൻ അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടെയ്‍ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്. ഇത് പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും തീ വ്യാപിപ്പിക്കുകയായിരുന്നു. 

മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ മരിച്ചത് പുക ശ്വസിച്ചെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. മറ്റ് വിശദാംശങ്ങള്‍ വരും മണിക്കൂറുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ സ്ഥലത്ത് തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

Also Read:- നായ്ക്കളെ കൊണ്ട് സ്വന്തം പൂച്ചയെ കൊല്ലിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയിലും ഇട്ടു; യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം