ചവിട്ട്, അടി, ഇടി; സ്ത്രീയെ നടുറോഡിൽ വളഞ്ഞിട്ടാക്രമിച്ച് യുവതികൾ; വീഡിയോ

Published : Nov 08, 2022, 12:32 PM ISTUpdated : Nov 08, 2022, 12:33 PM IST
ചവിട്ട്, അടി, ഇടി; സ്ത്രീയെ നടുറോഡിൽ വളഞ്ഞിട്ടാക്രമിച്ച് യുവതികൾ; വീഡിയോ

Synopsis

ഈ മാസം നാലിന് (വെള്ളിയാഴ്ച) രാത്രിയിൽ സിറ്റിയിലെ റോഡിൽ വച്ച് നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  

‍ഭോപ്പാൽ: ഇൻ‍‍ഡോറിൽ ഒരു സ്ത്രീയെ നടുറോഡിൽ നാല് യുവതികൾ ചേർന്ന് കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. യുവതികൾ സ്ത്രീയെ തല്ലിച്ചതയ്ക്കുമ്പോഴും ചുറ്റും കൂടിയവർ വെറുതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. വിഡീയോ സോഷ്യൽമീഡിയയിൽ വൈറലാവുകയായിരുന്നു. 

ഈ മാസം നാലിന് (വെള്ളിയാഴ്ച) രാത്രിയിൽ സിറ്റിയിലെ റോഡിൽ വച്ച് നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. "പെൺകുട്ടികൾ കൂട്ടം ചേർന്ന് സ്ത്രീയെ ആക്രമിക്കുകയായിരുന്നു. കേസ് ഞങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്." പൊലീസ് പറഞ്ഞു.14 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണിത്. യുവതികൾ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നിലത്തുവീണു കിടക്കുന്ന സ്ത്രീയെ യുവതികൾ ചവിട്ടുന്നതും ബെൽറ്റ് ഉപയോ​ഗിച്ച് തല്ലുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമാണ്. ചുററും കൂടിയവരിൽ നിന്ന് ഒരാളുടെ മൊബൈൽ ഫോൺ യുവതികളിലൊരാൾ ബലമായി പിടിച്ചുവാങ്ങുന്നതും വലിച്ചെറിയുന്നതും ദൃശ്യങ്ങളിലുണ്ട്. 

കീടനാശിനി വിൽക്കുന്ന കടയിലെ ജീവനക്കാരിയാണ് അതിക്രമത്തിനിരയായത്. കാരണമൊന്നുമില്ലാതെ യുവതികൾ തന്നെ ആക്രമിക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

Read Also: 'ഹിന്ദു'വിന്റെ അർത്ഥമറിഞ്ഞാൽ നിങ്ങൾ നാണംകെടും; വിവാദപ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്

PREV
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്