
ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഇന്ന് 96ാം ജന്മദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസകളറിയിച്ചു. റോസാപ്പൂക്കളടങ്ങിയ ബൊക്കെ സമ്മാനിച്ചാണ് മോദി അദ്ദേഹത്തെ ആശംസകളറിയിച്ചത്. അരമണിക്കൂറോളം നേരം അദ്ദേഹം അദ്വാനിയുമായി ചെലവഴിച്ചു.
"ബഹുമാന്യനായ അദ്വാനിജിയുടെ വീട്ടിലെത്തി അദ്ദേഹത്തിന് ജന്മദിനാശംശകൾ നേർന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആയുരാരോഗ്യത്തിനും ദൈവത്തോട് പ്രാർത്ഥിക്കുന്നു". ചിത്രങ്ങൾ പങ്കുവച്ച് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹനീയവ്യക്തികളിലാരാളാണ് അദ്ദേഹം. രാജ്യത്തിന്റെയും സമൂഹത്തിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ മഹത്തരമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
1927ൽ ജനിച്ച ലാൽ കൃഷ്ണ അദ്വാനി ആർഎസ്എസിലൂടെയാണ് രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബിജെപിയുടെ സ്ഥാപകനേതാക്കളിലൊരാളാണ് അദ്ദേഹം. 1998 മുതൽ 2004 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു. 10, 14 ലോക്സഭകളിൽ പ്രതിപക്ഷനേതാവായിരുന്നു. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലമിരുന്ന നേതാവും അദ്ദേഹമാണ്. 2009ൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു.
Read Also: ഹിമാചൽ പോര്; പ്രചാരണം കൊഴുപ്പിച്ച് കോൺഗ്രസും ബിജെപിയും, റാലിയുമായി ദേശീയ നേതാക്കൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam