ഒളിച്ചോടി വിവാഹം കഴിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു, കൊടുംക്രൂരത

Published : Dec 24, 2021, 10:57 AM ISTUpdated : Dec 24, 2021, 02:44 PM IST
ഒളിച്ചോടി വിവാഹം കഴിച്ചു; യുവാവിന്‍റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു, കൊടുംക്രൂരത

Synopsis

ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഇരുവരും ദില്ലി വിട്ടുപോയി വിവാഹിതരാവുകയായിരുന്നു. 

ദില്ലി: ദില്ലിയില്‍ (Delhi) പെണ്‍കുട്ടിയുമായി നാടുവിട്ട് വിവാഹം കഴിച്ചതിന് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി ആക്രമിച്ചു. 22 കാരനായ യുവാവിന്‍റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു. ദില്ലി രജൗരി ഗാര്‍ഡനിലാണ് സംഭവം. ദീര്‍ഘകാലമായി പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ ഇരുവരും ദില്ലി വിട്ടുപോയി വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ച് രജൗരി ഗാര്‍ഡനിലെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രജൗരി ഗാര്‍ഡനിലെത്തി യുവാവിനെ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു. യുവാവ് ഇപ്പോള്‍ സഫ്തര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും പരാതിയില്‍ യുവതിയുടെ വീട്ടുകാര്‍ക്ക് എതിരെ വധശ്രമത്തിനും തട്ടിക്കൊണ്ട് പോകലിനും കേസെടുത്തു. പരാതിയിൽ വീഴ്ച്ച വരുത്തിയതിന് രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

Updating ... 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ഇന്ന് വിശ്വാസവോട്ടെടുപ്പ്, എതിർത്ത് വോട്ടുചെയ്യാൻ എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷം
പുതിയ സിബിഐ ഡയറക്ടറുടെ നിയമനം:രാഹുലിന്റെ അപ്രതീക്ഷിത നീക്കം, വിയോജനകുറിപ്പെഴുതി,'പ്രതിപക്ഷ നേതാവ് റബർ സ്റ്റാമ്പല്ല'