
ദില്ലി: ബീഹാറിൽ പാമ്പു കടിയേറ്റ മധ്യവയസ്കൻ കടിച്ച പാമ്പുമായി ആശുപത്രിയിൽ. ബീഹാറിലെ ഭഗൽ പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പ്രകാശ് മണ്ഡൽ എന്നയാളാണ് ആശുപത്രിയിലെത്തിയത്. പാമ്പുകടിയേറ്റ പ്രകാശ് മണ്ഡലിനെ ചികിത്സക്കായി മാറ്റി. ഡോക്ടർമാർ നിരവധി തവണ ആവശ്യപ്പെട്ടാണ് ഇയാൾ പാമ്പിനെ വിടാൻ തയ്യാറായത്. ആശുപത്രി വളപ്പിൽ അരങ്ങേറിയ വിചിത്ര ദൃശ്യം ആളുകൾ ക്യാമറയിലും പകർത്തി. കഴുത്തിൽ പാമ്പുമായി വന്നയാളെ കണ്ട് രോഗികളുൾപ്പെടെ ഞെട്ടിപ്പോയി. പാമ്പ് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കാൻ ആശുപത്രി ജീവനക്കാരും ഏറെ പണിപ്പെട്ടു.
കടിച്ച പാമ്പുമായി ആശുപത്രിയിലെത്തിയ ഇയാൾ പാമ്പിനെ താഴെയിടാൻ സമ്മതിച്ചില്ല. നിരവധി തവണ പറഞ്ഞതുകൊണ്ടാണ് ഇയാൾ പാമ്പിനെ വിടാൻ സമ്മതിച്ചത്. അതിനിടയിൽ പാമ്പുമായി ഇയാൾ തറയിലും കിടന്നു. പിന്നീട് ഡോക്ടർമാരും ജീവനക്കാരും അനുനയിപ്പിച്ചാണ് പാമ്പിനെ കൈവിട്ടത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam