പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ തർക്ക വൈരാ​ഗ്യമെന്ന് പൊലീസ്

Published : Aug 30, 2026, 01:42 PM IST
Punjab AAP leader

Synopsis

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ഗുർപ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തർക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

അമൃത്സർ: പഞ്ചാബിൽ വെടിയേറ്റ് ആം ആദ്മി പാർട്ടി നേതാവ് കൊല്ലപ്പെട്ടു. ഗുർപ്രീത് സിങ് ഗോപിയാണ് കൊല്ലപ്പെട്ടത്. ഫിറോസ്പൂരിൽ ശനിയാഴ്ച്ച വൈകിട്ട് സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ കാറിൽ അക്രമികൾ പിന്തുടർന്നെത്തി ഗുർ പ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിൽ ഗുർപ്രീതിൻ്റെ സുഹൃത്തിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുർപ്രീത് സിങിന്റെ ചില സുഹൃത്തുക്കൾ മറ്റൊരു കാറിൽ പിന്നിലുണ്ടായിരുന്നു. ഈ കാറിനു നേരെയും അക്രമികൾ വെടിയുതിർത്തിരുന്നു. ആക്രമണത്തിന് പിന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഴയൊരു തർക്കമാണെന്നും അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; എൻഡിഎയിൽ ഭിന്നത, വിഷയം ആശങ്ക ഉണർത്തുന്നതെന്ന് ചിരാഗ് പാസ്വാൻ
18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം; മഞ്ഞുമലയിൽ വൺ-സ്കിഡ് ലാൻഡിങ് നടത്തി