'പ്രധാനമന്ത്രിയെ ഘരാവോ ചെയ്ത് പ്രതിഷേധിക്കും'; വ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി

Published : Mar 22, 2024, 07:42 PM IST
'പ്രധാനമന്ത്രിയെ ഘരാവോ ചെയ്ത് പ്രതിഷേധിക്കും'; വ്യാപക പ്രതിഷേധത്തിന് ആം ആദ്മി പാര്‍ട്ടി

Synopsis

പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധിക്കാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

ദില്ലി: മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റില്‍ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാര്‍ട്ടി. നാളെ ദില്ലിയില്‍ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. 

ദില്ലി ശഹീദി പാർക്കിൽ നാളെ എഎപി നേതാക്കൾ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്യത്തെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കും. ദില്ലിയിലെ എഎപി മന്ത്രിമാർ, എംഎൽഎമാർ, കൗൺസിലർമാർ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിക്കെതിരെയും പ്രതിഷേധിക്കാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുകയാണ്. മാർച്ച് 26ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഘരാവോ സമര മുറയാകും സ്വീകരിക്കുകയെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിട്ടുണ്ട്.

അതേസമയം മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചുവരികയാണ്. കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ചോദ്യം ചെയ്യലിന് സഹകരിച്ചില്ല, അതിനാല്‍ കസ്റ്റഡിയില്‍ വിടണമെന്നാണ് ഇഡിയുടെ ആവശ്യം. 

മൂന്ന് മണിക്കൂറിലധികം നീണ്ട വാദമാണ് കെജ്രവാളിന്‍റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നടന്നത്.

Also Read:- കെജ്രിവാളിന്‍റെ അറസ്റ്റിന് ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത കെജ്രിവാള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കിയെന്ന് രാഹുൽ ഗാന്ധി
ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല