പോളിംഗ് ദിവസത്തെ അവധിക്ക് വോട്ടിംഗ് സ്ലിപ് ഹാജരാക്കണം, അത് നി‍ർബന്ധമാക്കണമെന്നും ഹർജി; പറ്റില്ലെന്ന് ഹൈക്കോടതി

Published : Mar 22, 2024, 07:10 PM IST
പോളിംഗ് ദിവസത്തെ അവധിക്ക് വോട്ടിംഗ് സ്ലിപ് ഹാജരാക്കണം, അത് നി‍ർബന്ധമാക്കണമെന്നും ഹർജി; പറ്റില്ലെന്ന് ഹൈക്കോടതി

Synopsis

വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തിൽ ആ‍ർക്കും നിർബന്ധിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി

ചെന്നൈ: വോട്ട് ചെയ്യണമെന്ന് പൗരന്മാരെ നിർബന്ധിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തം തന്നെയാണെങ്കിലും ഇക്കാര്യത്തിൽ ആ‍ർക്കും നിർബന്ധിക്കാനാകില്ലെന്നാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. വോട്ട് ചെയ്യേണ്ടത് പൗരന്റെ ഉത്തരവാദിത്തമാണ് എന്നാൽ വോട്ടിംഗ് നിർബന്ധമാക്കിയുള്ള നിയമം രാജ്യത്ത് നിലവിലില്ലെന്നും അതുകൊണ്ടുതന്നെ ഇക്കര്യത്തിൽ നിർബന്ധിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടികാട്ടി.

ഹിമാചലിൽ വീണ്ടും ട്വിസ്റ്റ്, 3 എംഎൽഎമാർ രാജിവച്ചു, ബിജെപിയിൽ ചേരും; കോൺഗ്രസ് സർക്കാരിന് പ്രതിസന്ധിയാകുമോ?

പോളിംഗ് ദിവസത്തെ അവധിയെ കുറിച്ചുള്ള പൊതുതാല്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. അവധി എടുക്കുന്നവർ വോട്ടിംഗ് സ്ലിപ് ഹാജരാക്കുന്നത് നിർബന്ധം ആക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഈ നീരീക്ഷണം നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം