
ദില്ലി: ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്പേയ് ബിജെപിയിൽ ചേർന്നു. ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് അനിൽ ബാജ്പേയി. മെയ് 12 ന് ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനിൽ ബാജ്പേയ് ബിജെപിയിൽ ചേർന്നത് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും.
നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. പശ്ചിമ ബംഗാളിലെ 40 തൃണമൂൽ എംഎൽഎമാർ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam