പശു ഇറച്ചി കടത്താൻ ശ്രമിച്ചു; ചൈനക്കാർ ഉൾപ്പടെ അഞ്ചു പേർ അറസ്റ്റിൽ

Published : May 03, 2019, 02:40 PM ISTUpdated : May 03, 2019, 03:40 PM IST
പശു ഇറച്ചി കടത്താൻ ശ്രമിച്ചു; ചൈനക്കാർ ഉൾപ്പടെ അഞ്ചു പേർ അറസ്റ്റിൽ

Synopsis

അഞ്ചു പേർക്കെതിരെയും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നാ​ഗ്പൂർ: ​​പശുസംരക്ഷണത്തിന്റെ പേരിൽ ​രാജ്യത്ത് സംഘർഷാവസ്ഥകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പശു ഇറച്ചി കടത്താൻ ശ്രമിച്ച അഞ്ചം​ഗ സംഘം അറസ്റ്റിൽ. കാറിൽ കടത്താൻ ശ്രമിച്ച പത്തു കിലോ മാംസമാണ് നാ​ഗ്പൂർ പൊലീസ് പിടിച്ചെടുത്തത്. അറസ്റ്റിലായവരിൽ ചൈനക്കാരും ഉൾപ്പെടുന്നു. ജനുവരി 18ന് മഹാരാഷ്ട്രയിലെ ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പൊലീസ് പടികൂടിയത്.
 
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവർ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31),  ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായ ചൈനക്കാർ  ഗുംഗാവിലെ മാംഗനീസ് ഖനിയില്‍ ടെക്‌നീഷ്യന്മാരാണ്. സംഘത്തിൽ നിന്നും പിടിച്ചെടുത്ത മാംസത്തിന്റെ സാമ്പിൽ പരിശോധനക്കായി ലാബിൽ അയച്ചിരുന്നു. തുടർന്നാണ് ഇത് പശുവിന്റെ മാംസമാണെന്ന് തിരിച്ചറിഞ്ഞത്. അഞ്ചു പേർക്കെതിരെയും മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്  രേഖപ്പെടുത്തിയിരിക്കുന്നത്.
 
ഇവരെ ഫെബ്രുവരി 14 വരെ സാവ്‌നെര്‍ കോടതി റിമാൻഡ് ചെയ്തു. അതേസമയം  ലിങ് ചു ചുങ്ങിനെ ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ലി ചു ചുങ്, ലു വെങ് ചുങ്, ലു വോങ് കോങ് എന്നിവര്‍ ചൈന കോള്‍ ഇന്ത്യയിലെ ജീവനക്കാർ കൂടിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം