
ദില്ലി: ദില്ലി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നോട്ടീസ് നൽകി. നോട്ടീസ് കണ്ട് പേടിക്കില്ലെന്നും കെജ്‍രിവാൾ ഹാജരാകുമെന്നും എഎപി അറിയിച്ചു. കെജ്‍രിവാൾ അന്വേഷണത്തോട് സഹകരിക്കുമെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ കളികളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സജ്ഞയ് സിംഗ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് കെജ്‍രിവാളിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
കെജ്‍രിവാളിനെ ചോദ്യം ചെയ്യുന്നതെങ്ങനെയാണ് എന്നതടക്കമുളള വിവരങ്ങളാണ് ഇനി പുറത്തേക്ക് വരാനുള്ളത്. ഏറ്റവും നിർണ്ണായകമായിട്ടുള്ള കാര്യം ദില്ലി ഉപമുഖ്യമന്ത്രി മനീഷ സിസോദിയ അടക്കമുള്ളവർ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുകയാണ്. സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ഇഡിയും അറസ്റ്റ് ചെയിതിരുന്നു.
ദില്ലി മദ്യനയക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‍രിവാളിന് സിബിഐ നോട്ടീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam