സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, എഎപി ഓഫീസിന് മുന്നില്‍ പൊലീസുമായി ഉന്തും തള്ളും, 144 പ്രഖ്യാപിച്ചു

Published : Feb 27, 2023, 02:21 PM ISTUpdated : Feb 27, 2023, 06:43 PM IST
സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം, എഎപി ഓഫീസിന് മുന്നില്‍ പൊലീസുമായി ഉന്തും തള്ളും, 144 പ്രഖ്യാപിച്ചു

Synopsis

മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത  ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും.  

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധവുമായി എഎപി. ദില്ലിയിലെ എഎപി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമാണ്. പിന്നാലെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ആംആദ്‍മി പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ 144 പ്രഖ്യാപിച്ചു. മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചെയ്ത  ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ മൂന്ന് മണിക്ക് കോടതിയിൽ ഹാജരാക്കും.

'വിയോജിപ്പിന്‍റെ ശബ്ദം അടിച്ചമർത്തുന്നു', സിസോദിയയുടെ അറസ്റ്റിനെതിരെ ശബ്ദം ഉയരണം; പ്രതികരിച്ച് മുഖ്യമന്ത്രി

ചോദ്യം ചെയ്യലിനായി സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടേക്കും. അന്വേഷണത്തോട് സഹകരിക്കാതിരുന്ന സിസോദിയ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയില്ലെന്ന് ഇന്നലെ രാത്രി സിബിഐ വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് എഎപി ആവർത്തിക്കുന്നത്.
 

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി