
ദില്ലി: അയോധ്യ കേസിൽ പുനപരിശോധന ഹർജിയുമായി 40 സാമൂഹ്യപ്രവർത്തകർ സുപ്രീം കോടതിയെ സമീപിച്ചു. ഇർഫാൻ ഹബീബ്, പ്രഭാത് പട്നായിക് എന്നിവരുൾപ്പെടെ 40 പ്രമുഖ അക്കാഡമീഷ്യൻമാരും സാമൂഹ്യപ്രവർത്തകരുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യങ്ങൾക്കും മതേതരത്വത്തിനും എതിരാണ് സുപ്രീം കോടതി വിധിയെന്ന് ഇവർ പറയുന്നു. അയോധ്യ രാമന്‍റെ ജന്മഭൂമിയായിരിക്കാമെങ്കിലും അവിടെ ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നതിന് ഒരു തെളിവും ഇല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam