
ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ക്ഷേത്ര ഉത്സവത്തിലെ രഥഘോഷയാത്രയ്ക്കിടെ അപകടം. രഥം മറിഞ്ഞ് ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്. വെല്ലൂരിലെ ഒരു പ്രധാനപ്പെട്ട പ്രാദേശിക ഉത്സവമാണ് മായാന കൊല്ലൈ. ശിവരാത്രിക്ക് തൊട്ടുപിറ്റേന്ന് നടക്കുന്ന ഒരു ഉത്സവമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട രഥഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. രഥം ഭക്തർ വലിച്ചുകൊണ്ടുപോകുന്നതിനിടെ മറിയുകയായിരുന്നു. രഥം മറിഞ്ഞപ്പോൾ ഏഴുപേർ അതിനിടയിൽ പെട്ടുപോകുകയായിരുന്നു. കുടുങ്ങിയപ്പോയവരെ വളരെയേറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നൽകിയിരുന്ന നിർദേശങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഇതുസംബന്ധിച്ച പരിശോധനകൾ നടത്തുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam