
ഹൈദരാബാദ് : തെലങ്കാനയിലെ നാഗർകുർണൂലിൽ തീർഥാടനയാത്രയ്ക്കിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് രണ്ട് തീർഥാടകർ മരിച്ചു. വർഷം തോറും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിനിടെ ആണ് അപകടമുണ്ടായത്. ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകൾ വീഴുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു. വനപട്‍ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപർതി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുകാരൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam