'ലോക്ക്ഡൗൺ നീട്ടാൻ മടിക്കുന്നതെന്തിന്?' തമിഴ്‌നാട് മുഖ്യമന്ത്രിയോട് കമൽഹാസൻ

By Web TeamFirst Published Apr 12, 2020, 10:24 PM IST
Highlights

സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്യുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കാണുന്നില്ലേ എന്നും കമൽഹാസൻ ചോദിച്ചു.

ചെന്നൈ: തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ നീട്ടാൻ സംസ്ഥാന സർക്കാർ മടിക്കുന്നത് എന്തിനാണെന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. മറ്റ് സംസ്ഥാനങ്ങൾ ചെയ്യുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി കാണുന്നില്ലേ എന്നും കമൽഹാസൻ ചോദിച്ചു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരള പൊലീസിനെ ഇന്ന് കമൽഹാസൻ അഭിനന്ദിച്ചിരുന്നു. . പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. അതേസമയം പൊലീസിനെ പ്രത്യേക അഭിനന്ദിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കമല്‍ഹാസന് നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ സിനിമയെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്‍ഹാസന് എഴുതിയ കത്തില്‍ ബെഹ്‌റ കുറിച്ചു.

Read Also: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പൊലീസിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍...

 

click me!