സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിൻ്റെ `ക്ലിക്ക്' പദ്ധതി; നടൻ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി

Published : Oct 31, 2026, 01:59 PM IST
Mammootty

Synopsis

കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

കൊച്ചി: കേരള പൊലീസ് ആരംഭിച്ച ക്ലിക്ക് പദ്ധതിയുടെ ക്യാപ്റ്റനായി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടിയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. സൈബർ സുരക്ഷയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സൈബർ കുറ്റകൃത്യങ്ങൾ തടയാനും ആരംഭിച്ച പദ്ധതിയാണിത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികളെ ക്യാപ് അണിയിച്ച് മമ്മൂട്ടി പദ്ധതിയിൽ പങ്കാളികളാക്കി. ജീവിതത്തിൻ്റെ പാതി ഭാഗവും നമ്മൾ സൈബർ ഇടത്തിൽ ആണ് ചെലവിടുന്നതെന്നും സുരക്ഷിതമായ സൈബർ ലോകം കെട്ടിപ്പടുക്കണമെന്നും ചടങ്ങിൽ മമ്മൂട്ടി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ എഎപി; പഞ്ചാബിൽ 40 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ഭഗവന്ത് മൻ ജനവിധി തേടുക ധുരിയിൽ
ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം: അന്വേഷണമാരംഭിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ; 10 വർഷത്തിനിടെ 13ാമത്തെ അപകടം