'കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ...പിന്നെയാ ഡൽഹി', നീറ്റ് പരീക്ഷാ ചോർച്ചക്കെതിരായ പ്രതിഷേധങ്ങൾക്കിടെ കൃഷ്ണകുമാർ

Published : Jul 23, 2026, 07:53 AM IST
krishna kumar on neet protest

Synopsis

ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദത്തിലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം: കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ ഡൽഹിയിലെ സംഘർഷം അവസാനിപ്പിക്കാൻ അറിയാമെന്നും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റർ പങ്കുവച്ചാണ് എൻഎഫ്ഡിസി ചെയർമാൻ കൂടിയായ കൃഷ്ണകുമാർ ഡൽഹിയിലെ നീറ്റ് പരീക്ഷാ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുള്ളത്. നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ദില്ലിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനിടയിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണമെത്തുന്നത്. 

ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമാകുമ്പോൾ നരേന്ദ്ര മോദി സർക്കാർ സമ്മർദത്തിലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. ജന്തർമന്തറിൽ സിജെപി സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. സമരക്കാരുമായി ചർച്ചയ്ക്കായി കേന്ദ്രം വീണ്ടും ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം ഇന്നലെ രാത്രി നടന്ന സംഘർഷത്തെ തുടർന്ന് സമരവേദിക്ക് സമീപം കൂടുതൽ പൊലീസിനെ വിന്യസിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.സമരം കണക്കിലെടുത്ത് ദില്ലിയിൽ ഇന്നും നിയന്ത്രണങ്ങൾ തുടരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സർക്കാർ സമരക്കാരെ ക്ഷമയോടെ കേൾക്കണം, മന്ത്രിയുടെ രാജി ശക്തമായ സന്ദേശം നൽകും'; പ്രധാനമന്ത്രിക്ക് കത്തെഴുതി അണ്ണാ ഹസാരെ
മുംബൈയിൽ ഇന്ന് ഹർത്താൽ, 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു; ആളിപ്പടർന്ന് 'പാറ്റ'കളുടെ പ്രതിഷേധം